തൂഫാനുൽ അഖ്‌സ്വ

622

തൂഫാനുൽ അഖ്സക്കു ശേഷം എന്തെങ്കിലും സംഭവിക്കും എന്ന് കരുതി എല്ലാവരും കാത്തിരുന്നു. തുടരെത്തുടരെ ഗസയ്ക്കു മുകളിൽ യുദ്ധവിമാനങ്ങൾ പറന്നു. ആളുകൾ ഭയചകിതരായി. യുദ്ധം ആരംഭിച്ചിരിക്കുന്നു. എന്നോ പ്രതീക്ഷിച്ചതാണ് ഇതൊക്കെയും…

കുടിയിറക്കലും പീഡനങ്ങളും വെടിവെപ്പും തുടങ്ങിയിട്ട് കാലമെത്രയായി. ഫലസ്തീന് സ്വന്തമായി ഒരു മണ്ണും ഒരു വിലാസവും നാണയവും ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നത് കേട്ടിരുന്നു,

ഒരു ഗതിയുമില്ലാതെ അലഞ്ഞ ജൂത സമൂഹത്തെ ഇസ്രായേലിന്റെയും മൂസയുടെയും സന്തതികൾ എന്ന് കണക്കാക്കി പൂർവികർ സ്വീകരിച്ച് കൂടിയിരുത്തിയതാണ്. ‘ഒട്ടകത്തിനു കിടക്കാൻ സ്ഥലം കൊടുത്ത ‘പോലെ എന്ന പഴഞ്ചൊല്ല് ഇവരെ കരുതിയാവും അറബിയിൽ സാധാരണമായത്.

വടക്കൻ ഗസയിലെ ബൈത്ത് ഹാനൂന്നിലെ സ്കൂൾ മുറ്റത്തു നിന്നാണ് മുഹമ്മദ് ഹാറൂനിനെ പരിചയപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവനെ പരിചയപ്പെട്ടത്. അവൻറെ ഉപ്പ അന്ന് ഇസ്രായേലി ജയിലിൽ ആയിരുന്നു. ഉപ്പയെ കാണാത്ത സങ്കടം പറയുമ്പോൾ അവന്റെ കണ്ണുകളിൽ പ്രതികാരത്തിന്റെ തീനാളം കാണാമായിരുന്നു.

പഠിക്കാൻ മിടുക്കനായിരുന്നു. സ്വന്തം മണ്ണ്‌ തിരികെപ്പിടിക്കാനുള്ളതായിരുന്നു അവന്റെ സ്വപ്‌നം. ഏതൊരു ഫലസ്തീൻ ചെറുപ്പക്കാരന്റെയും ആഗ്രഹം ഇതുതന്നെയാകും. പിറന്ന മണ്ണ് തിരിച്ചുപിടിക്കാനുള്ള അടങ്ങാത്ത ആഗ്രഹം.


തെക്കൻ ഗസ്സയിൽ നിന്നും ആളുകൾ പാലായനം ചെയ്തു തുടങ്ങിയിരിക്കുന്നു. ദിനേനയെന്നോണം മരണസംഖ്യ വർദ്ധിച്ചുവരുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മരണം ഏതുനിമിഷവും തങ്ങളുടെ വീട്ടുമുറ്റത്ത് വന്നെത്തും എന്ന് എല്ലാവരും ഉറപ്പിച്ചിരിന്നു. കുട്ടികൾ കൈകളിൽ തൻ്റെ പേരും അഡ്രസ്സും എഴുതിവെക്കാൻ തുടങ്ങി സ്വർഗ്ഗ വാതിലുകൾ ഗസ്സക്കായി പടച്ചവൻ തുറന്നു വെച്ചിരിക്കുന്നു.

ശുഹദാക്കളുടെ എണ്ണം അനുദിനം ഇരട്ടി ഇരട്ടിയായി വാർത്തകളിൽ നിറയുന്നു. കൈയ്യിലുള്ള ചെറു ആയുധങ്ങളാൽ പ്രതിരോധം തീർത്ത്‌ സധൈര്യം എല്ലാവരും രണഭൂമിയിൽ തന്നെ ഉറച്ചു നിന്നു.

മുഹമ്മദ് ഹാറൂൺ ഇപ്പോൾ എവിടെയാവും?  ജന്മഭൂമിയെന്ന സ്വപ്‌നവും പേറി നടക്കുകയാവുമോ? അതോ വേറെ എന്തെങ്കിലും…ഒന്നുമറിയില്ല രണ്ടു വർഷത്തോളം സുന്ദരമായ സ്വപ്നങ്ങൾ കണ്ട് നടന്നവരാണ് ഞങ്ങൾ.

ഈത്തപ്പഴത്തോട്ടത്തിലും ഒലിവ് മരങ്ങൾക്കും ഇടയിൽ എത്ര നേരമാണ് ചെലവാക്കിയിരുന്നത്. ഒഴിവു കിട്ടുമ്പോൾ അവൻ തൻറെ അരികിലേക്ക് ഓടി വരുമായിരുന്നു  കുറെ സമയം പലതും പറഞ്ഞിരിക്കും.

ഫലസ്തീനിന്റെ അവസ്ഥ ഭാവി ഇനി എന്താവും അടിമകളെപ്പോലെ എത്രകാലം ജീവിക്കേണ്ടി വരും? ഒരു സ്വതന്ത്ര പലസ്തീൻ സ്വപ്നം കണ്ടിരുന്നു ഞങ്ങൾ.

അന്നു വൈകുന്നേരം സ്കൂളുകൾ എല്ലാം അടച്ച് എല്ലാവരോടും വീട്ടിൽ പോകാൻ നിർദ്ദേശം ഉണ്ടായി.

ബൈത്താനുനിൽ നിന്നും വീട്ടിലെത്താൻ ഒരു ദിവസത്തെ യാത്ര ഉണ്ടായിരുന്നു. യാത്ര പറയുമ്പോൾ ഹാറൂൺ ചോദിച്ചു ഇനി എന്ന് കാണും നമ്മൾ?  അവൻറെ കണ്ണുകളിൽ ഒരു നനവ് പടർന്നിരുന്നു.

ഒരു നിശ്ചയവുമില്ല നീ തുടർന്നും പഠിക്കുക ഞാൻ സ്വാതന്ത്ര്യത്തിന്റെ പോരാട്ട പാതയിലേക്ക് പോയേക്കാം.’

അൽ ഔദാ സിറ്റിയിലായിരുന്നു അവൻറെ വീട് അവനും അഞ്ചാറു മണിക്കൂർ യാത്രയുണ്ടാവും വീട്ടിലെത്താൻ. വീട്ടിലെ അവസ്ഥ ഭയാനകരമായിരുന്നു സാധനങ്ങളെല്ലാം കെട്ടി ഭാണ്ഡങ്ങളിലാക്കി വെച്ചിരുന്നു. ഏതു നിമിഷവും വീടുവിട്ടിറങ്ങേണ്ടിവരും  ആകാശത്തിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങളുടെ മൂളൽ കേൾക്കാം.

ആരൊക്കെയോ മരണപ്പെട്ട വിവരം ഉമ്മ പറഞ്ഞു ശഹീദുകൾക്ക് സ്വർഗ്ഗം: ഇനി കഠിന ത്യാഗത്തിന്റെ ദിവസങ്ങൾ ആണ് വരുന്നത് , തങ്ങളുടെ വാഹനത്തിലേക്ക് സാധനങ്ങൾ കയറ്റുകയാണ് ഉപ്പയും സുഹൃത്തുക്കളും, അടുത്തെവിടെയോ ബോംബ് വീണു ചിതറിയ ശബ്ദം ആർത്തനാദങ്ങളും കേൾക്കാം. ഏതുനിമിഷവും തങ്ങളുടെ തലക്ക് മുകളിൽ ഒരു യുദ്ധവിമാനം പറന്നേക്കാം എന്നന്നേക്കുമായി ഞങ്ങളും.

വിധി അതാണെങ്കിൽ സ്വീകരിക്കുക തന്നെ എല്ലാവരും മനസ്സിൽ ഉറപ്പിച്ചു, -ദൃഢ നിശ്ചയം-

മരണത്തെ ആർക്കും ഭയമില്ല

ഇനി പാലായനത്തിന്റെ ദിവസങ്ങളാണ്.

ഹിജ്റ,
ഹിജ്റ ജിഹാദ് ആണ്. മരണം ഉറപ്പിച്ചുള്ള യാത്ര. കുറഞ്ഞ ഭക്ഷണ സാധനങ്ങൾ മാത്രമാണ് ഞങ്ങളുടെ കൈകളിലുള്ളത്. വടക്കൻ ഗസ്സ ലക്ഷ്യമാക്കിയുള്ള യാത്രയാണ്.
തെക്കൻ ഗസ്സയിൽ നിന്നും ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് വിമാന മാർഗ്ഗം വിതറുന്നുണ്ട് ഇസ്രായേൽ പട്ടാളക്കാർ.
യുദ്ധം തുടങ്ങിയിട്ട് ഒരു വർഷത്തോളമായി,
ജൂത പിശാചുകൾക്ക് അവർ ഉദ്ദേശിച്ചത് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.
ഹമാസ് ബന്ദിയാക്കി അവരിൽ ആറുപേരെ വിട്ടയക്കാം എന്നും അതിനു പകരമായി നൂറോളം ഫലസ്തീനികളെ ഇസ്രായേൽ ജയിലിൽ നിന്നും മോചിപ്പിക്കും എന്ന വ്യവസ്ഥയിൽ യുദ്ധം ഒരു മാസത്തേക്ക് നിർത്തിയിരിക്കുന്നു.
ചെറിയ ഒരാശ്വാസം. .
മോചിതരാവുന്ന കൂട്ടത്തിൽ ഹാറൂന്റെ ഉപ്പയും ഉണ്ട് വാർത്തകളിൽ വന്നതാണ്’അവന് വലിയ സന്തോഷമായിട്ടുണ്ടാവും അവൾ ഓർത്തു. അൽനസർ ചത്വരത്തിൽ വച്ചാണ് ഇരു കൂട്ടരും ആളുകളെ മോചിപ്പിക്കുന്നത് താൻ നിൽക്കുന്ന ടെൻ്റിൻ്റെഅടുത്താണ് അൽനസർ .
അവൾ ആഗ്രഹത്തോടെ അങ്ങോട്ട് നടന്നു മുഹമ്മദ് ഹാറൂൺ അവിടെ എവിടെയെങ്കിലും?
ഒന്നുകൂടെ കാണാമായിരുന്നു.
അകലെ വലിയ ജനക്കൂട്ടം ഉണ്ട് റെഡ് ക്രസൻറ് ആളുകളും ഹമാസ് പട്ടാളക്കാരും പൊതുജനങ്ങളും എല്ലാവരുമുണ്ട്. ഹമാസ് പടയാളികൾ ആകാശത്തേക്ക് വെടി ഉതിർത്തു. ഇസ്രായേലി ബന്ധികൾ ഓരോരുത്തരായി പുറത്തിറങ്ങി റെഡ് ക്രസന്റ് പ്രവർത്തകരുടെ വാഹനങ്ങളിൽ കയറി. ഒരു വലിയ മിലിട്ടറി വാഹനം ആൾക്കൂട്ടത്തിനിടയിലൂടെ ഇഴഞ്ഞു നീങ്ങി പലസ്തീൻ തടവുകാരുമായി വരുകയായിരുന്നു അത് മുഹമ്മദ് ഹാറൂണിന്റെ ഉപ്പയും ഇവരുടെ കൂട്ടത്തിൽ ഉണ്ട് മുഖം മറച്ച് കണ്ണുകൾ മാത്രം പുറത്തു കാണുന്ന മൂടുപടം ധരിച്ച ഒരു പട്ടാളക്കാരൻ ഒരു വൃദ്ധനെ വാരിപ്പുണർന്ന് തുരുതുരാ ചുംബിക്കുന്നു അവൻറെ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചുനോക്കി,
എൻറെ ഹാറൂൺ !,
അവൾ അവരുടെ അരികിലേക്ക് ചെന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു. ഹാറൂൺ ..യാ. മുഹമ്മദ്‌ ഹാറൂൺ
അവൻ തിരിഞ്ഞു നോക്കി
ലൈല’ അവൻറെ കണ്ണുകൾ തിളങ്ങി ഉപ്പാ ഇത് എൻറെ കൂടെ പഠിക്കുന്ന ലൈലയാണ് അവൻ ഉപ്പാക്ക് അവളെ പരിചയപ്പെടുത്തി അവൻ അവളുടെ അരികിലേക്ക് ചെന്നു
‘ലൈല നീ എവിടെയാ ?
അവളുടെ കവിൾത്തടത്തിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി
അവൾ പറഞ്ഞു ‘തെക്കൻ ഗസ്സയിൽ നിന്നും ഞങ്ങൾ വടക്കൻ ഗസ്സ ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനത്തിൽ പുറപ്പെട്ടതായിരുന്നു. വഴിയരികിൽ എല്ലാം കബന്ധങ്ങളും തകർന്ന കെട്ടിടങ്ങളും മാത്രമേ ഉള്ളൂ ഏത് സമയവും ആക്രമിക്കപ്പെടാം എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. ഏതൊരു ഫലസ്തീനിയെയും പോലെ യാത്രാ ക്ഷീണവും ഭക്ഷണത്തിന്റെ ലഭ്യത കുറവ് ഞങ്ങളെ വല്ലാതെ തളർത്തി. അൽഔദാ സിറ്റിക്കരികിൽ ഞങ്ങൾ റോഡരികിൽ വിശ്രമിക്കുകയായിരുന്നു ക്ഷീണം കാരണം ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ പൊടിപടലങ്ങളും വെടിയൊച്ചയും കേട്ടാണ് ഞങ്ങൾ ഉണർന്നത് ഹമാസ്പോരാളികളും ഇസ്രായേലി പട്ടാളവും തമ്മിൽ നേർക്കുനേർ വെടിവെപ്പും ബോംബ് വർഷവും നടക്കുന്നു. എന്ത് ചെയ്യും എന്നറിയാതെ നിൽക്കുമ്പോൾ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു ഉപ്പ വണ്ടിയുടെ സീറ്റിനടിയിലേക്ക് എന്നെ വലിച്ചു കിടത്തി എന്നെ പുതച്ചു. കിടന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്റെ കവിൾത്തടത്തിലൂടെ ചുടുചോര ഒലിച്ചിറങ്ങുന്നതാണു ഞാൻ അറിഞ്ഞത് ഉപ്പയും സഹോദരനും ഉമ്മയും അവിടെ കിടന്നു ശഹീദായി ഉപ്പ എൻറെ മുകളിൽ ഒരു പുതപ്പ് പോലെ കിടന്നതിനാൽ ഞാൻ മാത്രം ബാക്കിയായി അവൾ ഒരു വിധം പറഞ്ഞു നിർത്തി.


അൽ നസർ ആശുപത്രിയിൽ നിന്നും മുറിവുകൾ കെട്ടി ഇവിടെ അടുത്തൊരു ടെന്റിൽ ആണ് ഞാൻ ഇനിയെന്തു ചെയ്യുംഎന്നെനിക്കറിയില്ല.
‘ഷഹീദായി വിജയിക്കുകയല്ലാതെ നമുക്ക് വേറെ മാർഗം ഒന്നുമില്ല. ‘
ഒരു പട്ടാളക്കാരൻ റെ ഗൗരവത്തോടെയായിരുന്നു അവൻറെ പ്രതികരണം
അയൽ രാജ്യങ്ങളും കോടാനുകോടി മുസ്ലീങ്ങളും പൊതുജനങ്ങളും കോടിക്കണക്കിന് സമ്പത്തും ഉണ്ടെങ്കിലും ആരും നമ്മെ രക്ഷിക്കില്ല. ഇത് ദൈവവിധിയാണ് നമ്മളിൽ ഓരോരുത്തരിലും അവൻറെ തീരുമാനങ്ങൾ അല്ലാതെഒന്നും നിറവേറില്ല. മരണം നമുക്ക് സ്വർഗ്ഗത്തിലേക്കുള്ള കവാടമാണ് ശുഹദാക്കൾ ആണ് നാം, പിറന്ന മണ്ണിനും അഖ്‌സക്കും വേണ്ടിയുള്ള പോരാട്ടമാണ് നമ്മുടേത് പിന്തിരിഞ്ഞോടൽ പാപമാണ്. മരണമല്ലെങ്കിൽ വിജയം ഇതു മാത്രമാണ് നമ്മുടെ മാർഗ്ഗം ‘അവൻ പറഞ്ഞു നിർത്തി.
പടിഞ്ഞാറ് സൂര്യൻ അസ്തമയച്ഛായ ചിന്തി മണ്ണിൽ ശുഹദാക്കളുടെ രക്തം ചെഞ്ചായം നൽകി ഒലിവ് മരങ്ങളെ തഴുകി. ഒരിളം തെന്നൽ അവളുടെ മുടിയിഴകൾ തഴുകി കടന്നു പോയി. അവൾ തിരികെ തൻറെ ടെന്റിലേക്ക് നടന്നു. പിറകിൽ ആളും ആരവങ്ങളും ഒഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
അടുത്ത യുദ്ധത്തിനായി രണ്ടു കൂട്ടരും ഒരുക്കങ്ങൾതുടങ്ങി. ഗസ്സ ചിരിക്കും വരെ അണയാത്തയുദ്ധം.

27 thoughts on “തൂഫാനുൽ അഖ്‌സ്വ

  1. കാലികപ്രസക്തമായൊരു ചെറു കഥ

  2. This gave me a whole new perspective on something I thought I already understood. Great explanation and flow!

  3. Great points, well supported by facts and logic.

  4. This is one of the best explanations I’ve read on this topic.

  5. I appreciate your unique perspective on this.

  6. This topic is usually confusing, but you made it simple to understand.

  7. Posts like this are why I keep coming back. It’s rare to find content that’s simple, practical, and not full of fluff.

  8. I like how you kept it informative without being too technical.

  9. You’ve clearly done your research, and it shows.

  10. It’s great to see someone explain this so clearly.

  11. I hadn’t considered this angle before. It’s refreshing!

  12. This is exactly the kind of content I’ve been searching for.

  13. This made me rethink some of my assumptions. Really valuable post.

  14. So simple, yet so impactful. Well written!

  15. This helped clarify a lot of questions I had.

  16. Thank you for making this topic less intimidating.

  17. Posts like this are why I keep coming back. It’s rare to find content that’s simple, practical, and not full of fluff.

  18. You’ve built a lot of trust through your consistency.

  19. Keep educating and inspiring others with posts like this.

  20. Thanks for making this easy to understand even without a background in it.

  21. Your thoughts are always so well-organized and presented.

  22. Thank you for offering such practical guidance.

  23. This was so insightful. I took notes while reading!

  24. Great job simplifying something so complex.

  25. Thank you for making this topic less intimidating.

  26. You clearly know your stuff. Great job on this article.

  27. You’re doing a fantastic job with this blog.

Comments are closed.