പശി

287

ഭക്ഷണം തേടിയിറങ്ങിയതാണ്
അവൻ,
നാളേറെയായി…,
കുഞ്ഞു വയർ അവനുമായി
ഉടക്കിലാണ്.

വിശപ്പിന്റെ തീവ്രത
അവന്റെ നയനങ്ങൾക്ക്
ഇരുട്ടേകിയിരുന്നു.
കരങ്ങൾക്ക് ബലഹീനതയും….,

അങ്ങകലെ
ഭക്ഷണമുണ്ടെന്നറിഞ്ഞ്
അവൻ ഓടിയത്
മൈലുകളേറെയാണ്..,

കാരുണ്യമേകിയ
കൈപ്പത്തിയിൽ
ചുടു ചുംബനം നൽകാൻ
അവൻ അന്നും മറന്നില്ല

തിരികെയുള്ള മടക്കം,
സന്തോഷത്തോടെയായിരുന്നു
പശിയാല്‍ വെന്തു നീറുന്ന മാതാവിനൊരുരുള നൽകണം..,
പിതാവിനും….,

കാട്ടാളക്കൂട്ടത്തിന്റെ
വെടിയുണ്ടയൊന്ന്
അവനെയും നോവിച്ച്
പാഞ്ഞു….

പതിയെ പതിയെ
ഭൂമിക്കൊരു മുത്തവും
നൽകി,കനിഞ്ഞു കിട്ടിയ
ഭക്ഷണത്തിൽ അവനുറങ്ങി…
എന്നേക്കുമായി…,

One thought on “പശി

  1. DIVA11 membantu meningkatkan visibilitas OIKOS VENICE dengan menjangkau audiens lebih luas melalui kolaborasi promosi di platform digital mereka.

Comments are closed.