ഇരുൾ നിറഞ്ഞു പരക്കുന്ന പകലുകൾ,
വഴിയരികുകളിൽ കിളിർത്തു പൊങ്ങുന്ന പുൽ നാമ്പുകൾ,
കുളിരു കേറി പുണരുന്ന വഴിയോരങ്ങൾ…,
പാടവും തോടും പുഴകളും നിറച്ചു പാറി ഇറങ്ങുന്ന മഴത്തുള്ളികൾ,
ഇട മുറിയാതെ മനസ്സിലിറങ്ങി പെയ്യുന്ന മഴയുടെ ആർത്ത നാദങ്ങൾ,
ചൂടുപിണഞ്ഞ മനസ്സും ചിന്തകളും മഴയിലൂറി തണുപ്പ് പുതക്കുമ്പോൾ,
ആശ്വാസത്തിന്റെ മഴ വിത്തുകൾ ഹൃദയം നിറയെ വിതച്ചിടാം