നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം

144
0

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) 18 കേന്ദ്രങ്ങളിലായി നടത്തുന്ന ബിരുദ/ പി.ജി കോഴ്സുകളിലെ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

ബിരുദ കോഴ്സുകള്‍: Bachelor of Design (B.Des), Bachelor of Fashion Technology (B.F.Tech) ഫാഷൻ ഡിസൈൻ, ആക്സസറി ഡിസൈൻ, ലെതര്‍ ഡിസൈൻ, ടെക്സ്റ്റൈൽസ് ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, നിറ്റ് വെയര്‍ ഡിസൈൻ എന്നീ വിഷയങ്ങളിലാണ് B.Des കോഴ്സുകള്‍ നൽകുന്നത്.

പി.ജി കോഴ്സുകള്‍: Master of Design (M.Des), Master of Fashion Management (M.F.M), Master of Fashion Technology (M.F.Tech)

യോഗ്യത: ബിരുദ കോഴ്സുകളുടെ യോഗ്യത ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. എന്നാൽ B.F.Techന് ഫിസിക്സ്, മാത്‍സോടു കൂടിയ പ്ലസ് ടു വേണം. പി.ജി പ്രവേശനത്തിന് പ്രായപരിധിയില്ല. പി.ജി പ്രവേശനത്തിനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ്.

പ്രവേശനം: പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബി.ഡിസ് പ്രവേശനത്തിന് രണ്ട് ഘട്ടമുണ്ടാകും. ആദ്യഘട്ടം ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പരീക്ഷയാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സിറ്റ്വേഷൻ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയടങ്ങുന്ന രണ്ടാം ഘട്ടവും. പി.ജി പ്രോഗ്രാമുകള്‍ക്ക് എന്‍ട്രൻസ് പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകും.

കണ്ണൂര്‍ സെന്ററിലടക്കം സ്റ്റേറ്റ് ഡൊമിസൈൽ വിഭാഗത്തിൽ സൂപ്പര്‍ ന്യൂമററി സീറ്റുകളുണ്ട്. സെന്റര്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ സ്കൂളിൽ പ്ലസ് ടു പൂര്‍ത്തിയാക്കിയവരെ ഈ സീറ്റിലേക്ക് പരിഗണിക്കും. കേരളത്തിൽ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് കണ്ണൂരിലെ ഡൊമിസൈൽ വിഭാഗം സീറ്റിന് പരിഗണിക്കും. അപേക്ഷിക്കുന്ന സമയത്ത് ഇതിലേക്ക് താത്പര്യം അറിയിക്കാൻ ശ്രദ്ധിക്കണം.

കാമ്പസുകള്‍: കണ്ണൂര്‍, ബെംഗലൂരു, ഭോപാൽ, ഭുവനേശ്വര്‍, ചെന്നൈ, ദമൻ, ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോധ്പുര്‍, കംഗ്ര, കൊൽക്കത്ത, മുംബൈ, ന്യൂ ഡെൽഹി, പഞ്ച്കുല, പട്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗര്‍

അപേക്ഷ: ജനുവരി മൂന്ന് വരെ ഫൈനില്ലാതെ അപേക്ഷ സമര്‍പ്പിക്കാം. ജനുവരി നാലു മുതൽ എട്ട് വരെ ലേറ്റ് ഫീ 5000 രൂപ അടച്ച് അപേക്ഷിക്കാവുന്നതാണ്. പ്രോസ്പെക്ടസ്, ഗൈഡ്ലൈൻസ് എന്നിവ nift.ac.in/admission ൽ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാൻ exams.nta.ac.in/NIFT/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *