തിരിക്കാർന്ന നഗരവീഥിയിൽ അയാൾ കാറിന്റെ പുറത്തേക്ക് നോക്കിയിരിപ്പാണ്. വർഷങ്ങൾക്കു മുന്നെ അവളോടൊത്ത് സഞ്ചരിച്ച മുഹൂർത്തങ്ങൾ അയാളോർത്തുപോയി.
“എല്ലാം എത്ര വേഗമാ..കടന്നു പോയത്.”
മകൻ തട്ടി വിളിക്കുമ്പോഴാണ് അയാൾ ഓർമ്മകളിൽ നിന്ന് ഉണരുന്നത്.
പതിയെ ആശുപത്രിപ്പടിയിലെ വീൽചെയറിൽ അയാളെ കയറ്റിയിരുത്തി മൂന്നക്ഷരത്താൽ എഴുതിയ ഒരു മുറിയുടെ ഉള്ളിലേക്ക് അയാളെ കയറ്റി. പ്രിയതമ കട്ടിലിൽ കിടപ്പാണ്.
യന്ത്രങ്ങളുടെ വയറുകൾ അവളുടെ ഇടതും വലതുമായി കാണാം..
അവരെയാളെ പറ്റാവുന്ന അത്രയും അവളുടെ അടുക്കലിലേക്ക് നീക്കി.
നെറ്റിത്തടങ്ങളിൽ കൈ വെച്ചു അവളോട് പറഞ്ഞു…
“ഉമ്മുകുൽസൂ… ഞാനിതാ എത്തി..
കുറെ വാശിപ്പിടിച്ചിട്ടാ അവരിവിടം വരെയെന്ന് എന്നെ കൊണ്ടുവന്നത്.
ഇന്നിപ്പോൾ ഞാനുണ്ടല്ലോ നിന്റെ കൂടെ…
എല്ലാം മാറും ട്ടോ … പെട്ടെന്ന്…”
മറുപടി പറയാനായി അവളുടെ ചുണ്ടുകൾ വിറച്ചു. ചുടു കണ്ണീർ കവിൾ തടങ്ങളിലൂടെ ഒഴുകി. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. യാതൊരു സങ്കോചവുമില്ലാതെ അയാൾ അവളുടെ വാക്കുകൾക്കായി കാത്തിരുന്നു.
അധിക നേരം അയാളെയവിടെ മക്കൾ നിർത്തിയില്ല..
ആ മുറിയിൽ നിന്നും അയാളെ പുറത്തേക്ക് കൊണ്ടുപോയി…
അയാളുടെ കണ്ണുകൾ ഇരുട്ടിനാൽ മൂടി…
ഉള്ളിൽ അവളുടെ വാക്കുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു.
“ഏന്നു…ന്റെ കണ്ണടയുമ്പോ.. ഇങ്ങളെ കണ്ട് കണ്ണടഞ്ഞാമതീന്നൂ..”