DXC Progressing Minds Scholarship

256

പാ‍ര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ പെട്ടവരുടെ ഉന്നതപഠനത്തിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ DXC Technology നൽകുന്ന സ്കോളർഷിപ്പാണിത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മെഡിക്കൽ (STEM) തുടങ്ങിയ മേഖലകളിൽ ഉന്നതപഠനം നടത്തുന്ന വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവുക.

● ഒറ്റത്തവണ സ്കോളർഷിപ്പാണിത്. തെരഞ്ഞെടുക്കുന്നവർക്ക് 50,000/- രൂപയാണ് സ്കോളർഷിപ്പായി നൽകുക.
● സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മെഡിക്കൽ (STEM) തുടങ്ങിയ മേഖലകളിൽ ഏത് വര്‍ഷത്തില്‍ ബിരുദത്തിന് പഠിക്കുന്ന വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
● അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.
● അവസാന വര്‍ഷത്തില്‍/സെമസ്റ്ററില്‍ 60%ത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://www.buddy4study.com/page/dxc-progressing-minds-scholarship എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.