ദൈവം തൃപ്‌തിപ്പെട്ടവർ

190
1

മൂന്ന് വിഭാഗക്കാരെ പറ്റി വിശകലനവിധേയമാക്കുന്ന ഒരു സൂറത്താണ് 98 ആം സൂറത്തായ സൂറത്തുൽ ബയ്യിന. 8 ആയത്തുകളാണിതിലുള്ളത്. വേദക്കാർ, ബഹുദൈവവിശ്വാസികൾ, സത്യവിശ്വാസികൾ എന്നീ മൂന്ന് വിഭാഗങ്ങളെയാണ് ഈ സൂറത്തിൽ പ്രതിപാദിക്കുന്നത്.

1)വേദക്കാർ :
ജൂതന്മാരെയും കൃസ്ത്യാനികളെയുമാണ് വേദക്കാർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. മൂസാ നബിയിലൂടെ തൗറാത്ത് എന്ന വേദ ഗ്രന്ഥം ലഭിച്ചവരാണ് യഹൂദികൾ അഥവാ ജൂതർ. ഈസാ നബിയിലൂടെ ഇൻജീൽ എന്ന വേദ ഗ്രന്ഥം ലഭിച്ചവരാണ് നസാറാക്കൾ അഥവാ കൃസ്‌ത്യാനികൾ. ഈ രണ്ടു വിഭാഗവും ഖുർആൻ്റെയും മുഹമ്മദ് നബിയുടെയും സത്യസന്ധമായ വിവരങ്ങളുടെ സൂചനകൾ ഇവരുടെ വേദഗ്രന്ഥങ്ങളിലൂടെ അറിഞ്ഞവരും മനസ്സിലാക്കിയവരുമാണ്. പക്ഷെ ഇവർ അവ ഗൗനിക്കാതെ ഖുർആനിന്നും പ്രവാചകനും എതിരായ നിലപാട് സ്വീകരിച്ചു. കണ്ണടച്ചിരുട്ടാക്കുന്ന നിലപാട് !

1 മുതൽ 6 വരെയുള്ള ആയത്തുകളിൽ ഇവരുടെ ഈ നിഷേധഭാവത്തെയാണ് ഖുർആൻ വിശകലനം ചെയ്യുന്നത്.

2)മുശ്രിക്കുകൾ:

മക്കയിലെ ബഹുദൈവവിശ്വാസികളെയാണ് ഇവിടെ മുശ്രിക്കുകൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇവരും വേദ പ്രോക്തമായ സത്യത്തിന് നേരെ പുറം തിരിഞ്ഞു നിന്നവരാണ്. 1 മുതൽ 6 വരെയുള്ള ആയത്തുകളിൽ വേദക്കാരുടെ സത്യനിഷേധം പറയുന്ന കൂട്ടത്തിൽ ഇവരെയും ചേർത്ത് പറയുന്നു.

3)വിശ്വാസികൾ

ഖുർആനെയും പ്രവാചകനെയും വിശ്വസിച്ചംഗീകരിച്ച് ആദർശനിഷ്ഠവും സൽകർമനിരതവുമായ ജീവിതം നയിക്കുന്ന സത്യവിശ്വാസികളെ പറ്റിയാണ് ഈ സൂറത്തിൻ്റെ അവസാനത്തെ രണ്ട് ആയത്തുകളിൽ (7,8 ആയത്തുകളിൽ) പറയുന്നത്. അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും തൃപ്തിപ്പെട്ടു എന്നും അവർക്ക് അല്ലാഹു സ്വർഗം നൽകുമെന്ന വാഗ്ദാനവും നൽകിക്കൊണ്ടാണ് ഈ സൂറത്ത് അവസാനിക്കുന്നത്. അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് ലഭിക്കുന്ന മഹാസൗഭാഗ്യം തന്നെയാണല്ലോ അത് !
“അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും തൃപ്തിപ്പെട്ടു. അത് (ആ സൗഭാഗ്യം) റബ്ബിനെ ഭയന്ന് ജീവിച്ചവർക്കുള്ളതാണ്” (അൽബയ്യിന:8).

വെളിച്ചം :

സത്യനിഷേധത്തിൻ്റെ വഴി സ്വീകരിക്കുന്നവർ പലപ്പോഴും വസ്തുതകൾ അറിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടും തന്നെയാണ് അത് മറച്ച് വെച്ച് നിഷേധഭാവം കൈകൊള്ളുന്നത്. അത് കൊണ്ട് തന്നെയാണ് അവർ സൃഷ്ടികളിൽ മോശക്കാർ എന്ന് വേദഗ്രന്ഥമായ ഖുർആനിൽ വിശേഷിപ്പിക്കപ്പെട്ടത്.
(അൽബയ്യിന: 6)

Leave a Reply

Your email address will not be published. Required fields are marked *

One thought on “ദൈവം തൃപ്‌തിപ്പെട്ടവർ

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.