മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്തയും പേറി നടക്കുന്നവരാണ് നമ്മളിൽ പലരും. എന്തു ചെയ്യുമ്പോഴും മറ്റുള്ളവർ എന്തു പറയും എന്ന ചിന്തയാണ് ഇത്തരക്കാരുടെ മനസ്സുകളിലേക് ഓടി എത്തുക.
ഒരു ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ പോലും അറിയാവുന്ന ഉത്തരം വിളിച്ചുപറയാൻ നമ്മെ പുറകോട്ടു വലിക്കുന്നതും ഇതേ ചിന്തകളാണ്.
നമ്മൾ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന ബോധം നമുക്കുണ്ടെങ്കിൽ ചെയ്യാതിരിക്കുക. നമ്മൾ ചെയ്യുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കിൽ ചെയ്യാതിരിക്കുക.
അതല്ലാതെ ചെയ്യുന്നത് ശരിയാണെന്ന് പൂർണബോധ്യം ഉണ്ടായിട്ടും, മറ്റുള്ളവരുടെ വാക്കുകൾ കേട്ടു പിന്മാറിയാൽ, ഒരുപക്ഷേ നമ്മൾ ചെയ്യുന്ന ആ ഒരു നന്മ ചെയ്യാൻ പറ്റാത്ത സങ്കടത്തിൽ ജീവിച്ചു തീർക്കേണ്ടി വരും.
മറ്റുള്ളവർ എന്തും പറയട്ടെ, വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടാകാം. അതിനെ എല്ലാം ചുണ്ടിൽ ഒട്ടിച്ചുവെച്ച ഒരു പുഞ്ചിരികൊണ്ട് ഇല്ലാതാക്കാൻ കഴിഞ്ഞാൽ ജീവിതം ആസ്വദിക്കാം