യാത്രകൾ ആസ്വദിക്കാം

373
0

പല പുതുതലമുറ യാത്രക്കാരും യാത്രകളെ ആഘോഷങ്ങളാക്കി മാറ്റുന്നതാണ് പതിവ്. എവിടെയെങ്കിലും വണ്ടി ഒതുക്കി കാതടപ്പിക്കുന്ന കോലാഹലങ്ങളുണ്ടാക്കി ആടി കളിക്കുന്നു. ഇവരൊന്നും യാത്രയെന്തെന്ന് മനസ്സിലാക്കാനേ ശ്രമിക്കാറില്ല.

യഥാർത്ഥത്തിൽ യാത്രകൾ ആഘോഷങ്ങളാവാതെ ആസ്വാദനങ്ങളാവുകയാണ് വേണ്ടത്. അതിന് പോകുന്ന സ്ഥലങ്ങളെ കുറിച്ച് സ്വൽപ്പം പഠിക്കണം. അതിന്റെ ചരിത്രമെന്താണെന്നറിയണം. കൂടെ അകം നിറഞ്ഞ് സംസാരിക്കുക എന്നത് യാത്രയുടെ മർമ്മമാണ്. ഇന്നത് പാടെ പുതുതലമുറകളിൽ നിന്ന് എടുത്തെറിയപ്പെട്ടു. അവിടേക്ക് പാട്ടു പെട്ടിയുടെ കടന്നുകയറ്റമാണ് പിന്നീട് കണ്ടത്. യഥാർത്ഥത്തിൽ മനസ്സിനിണങ്ങിയ കൂട്ടുകാരുമായി പാട്ടുപെട്ടികളിൽ വലിയ പ്രാധാന്യം കൽപ്പിക്കാതെ പോകുന്ന യാത്ര വളരെ മനോഹരം തന്നെയായിരിക്കും. അപ്പോഴാണ് യാത്ര ആസ്വാദനത്തിലേക്കെത്തുന്നത്. കാഴ്ച്ചകൾ ആഴ്ന്നിറങ്ങുന്നത്.

പാട്ടുപെട്ടികൾ ഉപയോഗിക്കേണ്ടത് നമ്മൾ ഒറ്റയാവുന്ന യാത്രകളിലാണ്. ഒറ്റയാകുന്ന യാത്രകളിൽ നമ്മുടെ അഭിരുചിക്കനുസരിച്ച് മാത്രമേ പാട്ടുപെട്ടികൾ ശബ്ദിക്കൂ. അതു ചിലപ്പോൾ ഗസലാകാം, കവിതയാകാം. ഞങ്ങൾ ഇന്നലെ പോയ യാത്രയിലെ പലരും ആ യാത്ര നന്നായി ആസ്വദിച്ചവരാണ്. എന്തിനേറെ പറയുന്നു. നാലാം തവണയാണ് ആ റൂട്ടിലൂടെ ഞാൻ പോണതെങ്കിലും എനിക്ക് സമ്മാനിച്ച കാഴ്ച്ചകളും അനുഭവങ്ങളും പുതുമായർന്നത് തന്നെ. അന്ന് പഠിക്കാതെ പോയി ഇന്ന് പഠിച്ച് പോയി. കൂട്ടത്തിൽ ഒരേ മനസ്സോടെ ഉറ്റ ചങ്ങാതിമാരും മണ്ടത്തരങ്ങളും.

പലരും മറക്കുന്ന ഒരു കാര്യമുണ്ട് നമ്മുടെ ഓരോ യാത്രകളിലും നമ്മുടെ മുഖം വളരെ സുന്ദരമായി പകർത്തുന്നവരെ. പലപ്പോഴും ഗ്രൂപ്പ് ഫോട്ടോകളിൽ പോലും കാണാറില്ല. വേറെ ആരോടെങ്കിലും എടുപ്പിക്കാൻ എന്നു വെച്ചാൽ ചില സ്ഥലങ്ങളിൽ ആരും ഉണ്ടാകാറുമില്ല. അപ്പോഴൊക്കെ ഒരു ത്യാഗമെന്നോണം ഞാനെടുക്കാം എന്ന് പറഞ്ഞ് ഏതെങ്കിലും ഒരുത്തൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കും. അതുവരെ നമ്മോടൊപ്പമുണ്ടായിരുന്നവൻ ഗ്രൂപ്പ് ഫോട്ടോയിൽ പോലും കാണില്ല. നമ്മെ നാന്നായി ക്ലിക്കുമ്പോഴും സ്വയം മറന്ന് നമുക്ക് വേണ്ടി പിൻവലിഞ്ഞവൻ.

Leave a Reply

Your email address will not be published. Required fields are marked *