യാത്രക്കുള്ള മാറാപ്പു കെട്ടാതെ
ആരോ മാടി വിളിച്ചു
അറിയാതെ ഞാന്‍
അയാളിലേക്ക് വലിഞ്ഞുപോയി
അവസാന മോഹം കുറിച്ചില്ല
അവസാന നോക്കിനും അനുവദിച്ചില്ല
വഴിയേ വന്നവര്‍ മിഴി നീട്ടിയോടുന്നു
ഒടുവില്‍ ഞാന്‍ വീടുവിട്ടിറങ്ങി
കാണാത്ത പലരും എന്നെ യാത്രയാക്കി
ആറടി മണ്ണിലായെന്റെ ജീവിതം
അനന്തമായി
മരിക്കാത്ത ജീവിതം
