വഖഫ് നിയമ ഭേദഗതി ബില്ല് 2024; വഖഫ് മുതലിലേക്കുള്ള അധികൃത കടന്നു കയറ്റമോ?

384
0

പാർലമെന്ററി ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ല് 2024, സംബന്ധിച്ച് ചർച്ചകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്‌.

മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരു വ്യക്തി സമർപ്പിക്കുന്ന വഖഫ് സ്വത്തുക്കളുടെ മേൽനോട്ട ചുമതല വഹിക്കുന്ന വഖഫ് ബോർഡിന് സ്വയംഭരണ അവകാശം നൽകുന്ന ബിൽ ആയിരുന്നു 1995ലെ വഖഫ് നിയമം. ഈ നിയമപ്രകാരം ഗവൺമെന്റ് കീഴിലെ സ്വാതന്ത്ര്യ സ്ഥാപനമായ വഖഫ് ബോർഡ്, വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ്, ക്രയവിക്രയം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു.

നിലവിലെ ഈ നിയമത്തിൽ 40ൽ അധികം ഭേദഗതികൾ കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്നുണ്ട്

പ്രധാന ഭേദഗതികൾ

  • 2013ൽ കൂട്ടിച്ചേർത്ത വഖഫ് ബോർഡിന്റെ അധികാരമായിരുന്ന നിശ്ചിത സ്വത്ത് വഖഫ് സ്വത്താണെന്ന് തീരുമാനിക്കാനുള്ള അധികാരം റദ്ദാക്കുന്നു.
  • ഏതൊരു വ്യക്തിക്കും അവനവന്റെ വസ്തുക്കൾ വഖഫ് ചെയ്യാമെന്നുള്ള വ്യവസ്ഥ മാറ്റി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്ലാം മതവിശ്വാസിയായിരുന്ന വ്യക്തി കൈമാറുന്ന സ്വത്തുക്കൾ മാത്രമാണ് വഖഫ് സ്വത്താവുന്നത് എന്ന പുതിയ സമ്പ്രദായം.
  • വഖഫ് ബോർഡ്, വെഖഫ് കൗൺസിൽ എന്നിവയിൽ കുറഞ്ഞത് രണ്ട് ഇസ്ലാം ഇതര അംഗങ്ങൾ എങ്കിലും വേണം. 11 അംഗങ്ങളിൽ രണ്ട് അംഗങ്ങൾ എങ്കിലും സ്ത്രീകൾ ആയിരിക്കണം.
  • സ്വത്തുക്കൾ സർവ്വെ ചെയ്യാനുള്ള സർവ്വേ കമ്മീഷൻ മാരുടെ ചുമതല കലക്ടർമാർക്ക് ആകും.
  • കേന്ദ്ര വഖഫ് കൗൺസിലിലെ അംഗമാകാൻ സമുദായം ബാധകമാകില്ല
  • CEO സ്ഥാനത്തേക്ക് വഖഫ് ബോർഡിന് നിർദ്ദേശം നൽകാൻ ആവില്ല, സംസ്ഥാന ഗവൺമെന്റ് ആയിരിക്കും നിർദേശം നൽകുക.
  • വഖഫ് സ്വത്തുക്കൾ കർശന പരിശോധനയ്ക്ക് വിധേയമാകും.
  • ട്രിബ്യുണൽ തീരുമാനം അന്തിമം എന്നുള്ള വ്യവസ്ഥ റദ്ദാക്കും. ട്രിബ്യൂണൽ അംഗസംഖ്യ കുറക്കും.
  • വഖഫ് ഭൂമിയുടെ രജിസ്ട്രേഷന് പ്രത്യേക പോർട്ടൽ കൊണ്ടുവരും.

വഖഫ് ബോർഡ്‌, കൗൺസിൽ എന്നിവയിൽ മുസ്ലിം ഇതര അംഗങ്ങൾ വേണമെന്ന് ഭേദഗതി സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഭരണഘടന ലംഘനമാണ്; പ്രത്യേകിച്ച് മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന വകുപ്പ് 14, 15, 25, 26, 30 എന്നിവയുടെ ലംഘനം, വെരിഫിക്കേഷൻ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകിയത് നൂറ്റാണ്ടുകൾക്ക് മുന്നേ കൈമാറി വന്നിരുന്ന വഖഫ് സ്വത്തുക്കളുടെ രേഖകളുടെ അഭാവം മൂലം പൊതു മുതലായി കണക്കാക്കാൻ ഇടയാകും.

വഖഫ് ഭേദഗതിയുടെ ലക്ഷ്യമായി കണക്കാക്കിയ വഖഫ് ബോർഡിലെ സ്ത്രീ പ്രാധിനിധ്യം എന്നത് വസ്തുതാ വിരുദ്ധമാണ്. ഭേദഗതി പൊതുസംവാദങ്ങൾക്കായി ആധികാരികമായി പുറത്തു വിടാത്തത് ജനാധിപത്യവിരുദ്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *