ചിരി വിരിഞ്ഞ രാജ്യമായ് നില നിൽക്കുവാൻ പണിയണം,
ചൂണ്ടു വിരലിൽ മഷി പുരട്ടും വിപ്ലവം ജയിക്കണം
തിരി തെളിഞ്ഞ സ്നേഹമായ് ഇവിടെയെങ്ങും പടരണം,
പടർത്തണം സുകൃതമായുറഞ്ഞുചേരണം,
വട വൃക്ഷമായി വളരണം, വളർന്നു പന്തലിക്കണം,
വർഗ വെറിയെ വരച്ചു കാട്ടി പറയണം,
ഫാഷിസത്തെ തൂത്തെറിഞ്ഞു മുന്നിലായ് പോകണം.
ഇന്ത്യയുടെ നാഡിയായി നമ്മൾ നാട്ടിൽ പൊരുതണം.
ഇന്ത്യ ഇന്ത്യയായി തന്നെ നിൽക്കണം, ജയിക്കണം