വിത്തിലാണോ
മുളയിലാണോ
സ്രഷ്ടാവ് മാന്ത്രികത
ഒളിപ്പിച്ചു വെച്ചത്..?
തൊട്ടാൽ പൊട്ടും
മുളയെങ്ങനെ
കടിച്ചാൽ പൊട്ടാത്ത
വിത്തിനെ പൊട്ടിച്ചു
പുറത്തുചാടി..?
അതോ
വിത്ത് പൊട്ടികൊടുത്തതോ..?
വിത്തിൽ മാത്രമാവില്ല
മുളയിലുമുണ്ടാവും
സ്രഷ്ടാവിന്റെ മാന്ത്രികത
അല്ലായെങ്കിലെങ്ങനെ
ഇത്തിരി മുളയിൽ
പല വർണ്ണങ്ങൾ വിരിയും
പടുവൃക്ഷം തളിർക്കും..?
👏🏻🤍