വിരഹം

371

ഇന്നെന്റെ ജീവന്റെ ജീവനാമച്ഛൻ
ദൂരെ ദൂരെക്കൊരു യാത്രപോയി
തിരികെ വരില്ലെന്നറിഞ്ഞു ഞാനെങ്കിലും
തിരികെ വരുവാനാശിച്ചു പോയി

കാവലായ് കരുതലായ്
വലയം ചെയ്തൊരാ
കൈകൾ തണുത്തു മരച്ചു പോയി
ഞെട്ടറ്റു വീണൊരാ വന്മരത്തിന്
ശിഖിരമായ് ഞാനിനി എന്തുചെയ്യാൻ..?

അനാഥത്വം പേറുമെൻ ജീവിതം ഇനിയെന്ത്..?
ചുറ്റിലും ശൂന്യത മാത്രമായി
സ്വപ്‌നങ്ങൾ കാണാൻ കൂട്ടായി നിൽക്കുന്ന
ജീവന്റെ സ്വപ്‌നങ്ങൾ മാഞ്ഞുപോയി

മരമായി വന്ന് കനികളെ തന്നുപോയി
വിത്തായ് നിങ്ങളായ് മാറിടാനായ്
സുകൃതങ്ങൾ ഞങ്ങളിൽ നൽകിയ പാഠങ്ങൾ
കർമ്മങ്ങളായ് ഞാൻ പകർത്തി നൽകാം

കണ്ടുമുട്ടുന്ന നാളയുടെ കാത്തിരിപ്പിന്നായ്
ഞാൻ ഇടറാതെ മുഞ്ഞോട്ട് പോയീടുവാൻ.