സുബ്ഹി ബാങ്ക് വിളിച്ചു
നമസ്കരിക്കാനായി ഉമ്മ വന്നു വിളിച്ചു
പതിവ് പോലെ രണ്ട് മൂന്നു തവണ വിളിച്ചോണ്ടിരുന്നു,
പിന്നെ ഉമ്മ ചെന്ന് ഉപ്പാനെ വിളിച്ചു
ഉപ്പ എന്റെ പേര് ഉച്ചത്തിൽ വിളിച്ചു
എണീക്കാതായപ്പോൾ ഓര് പടച്ചോനെ വിളിച്ചു
വാവിട്ട് നിലവിളിച്ചു
പിന്നെ നാട്ടുകാരെ വിളിച്ചു വരുത്തി
ഓനെ പടച്ചോൻ വിളിച്ചെന്നുണർത്തി
“ഇന്നാലില്ലാഹ്” യെന്നു
പള്ളീന്ന് ഉസ്താദ് വിളിച്ചു.
