വിധി

168

ഭിഷഗ്വരർ അവസാന വിധിയെഴുതി; ‘ആന്തരിക രക്തസ്രാവം’.
ഉഴറി നടന്ന ചിന്തകളുടെ ഭാരം
പതിയെ പെയ്തൊഴിയുകയായിരുന്നു.
ചിതറിത്തെറിച്ച ഹൃദയഖണ്ഡങ്ങളിൽ വാർന്നൊഴുകിയ ചുടുരക്തത്തുള്ളികൾ നിസ്സഹായതയോടെ മിഴികൾ ചിമ്മി.
ചലനമറ്റ കൈത്തണ്ടയിലെ തൂലികയും
വിഷം തീണ്ടിയ പോൽ നീലിച്ചു.
ഏറിവന്ന പരിഹാസത്തോടെ ആത്മാവിൻ അധരങ്ങൾ മൊഴിഞ്ഞു. “കൊലപാതകം!”