വിടരാത്ത ചിറകുകൾക്കോ
നാളുകളിത്ര കൂട്ടിരുന്നത്, വിരൽത്തുമ്പിനെങ്കിലും
ഒന്നു മൊഴിയാമായിരുന്നില്ലേ..
വിയർപ്പിറ്റിവീണ വീഥികൾ
ഇരുളിൽ ശൂന്യമാകയോ,
വിദൂരതയിലലിയാനിത്ര തിടുക്കമായിരുന്നുവോ..
വിരിച്ചിട്ട പരവതാനിയിൽ
കാലടികൾ വിമൂകം,
വിതുമ്പിയ നെഞ്ചിലെ
ഹൃദയവും നിശ്ചലം..