വധം

187
0

കണ്ണുകൾ ചൂഴ്ന്നെടുക്കൂ,
ചെവികളിൽ ഈയമൊഴിക്കൂ,
അനീതികളവളിനിയറിയരുത്.

നാക്ക് പിഴുതെടുക്കൂ,
അധരങ്ങളരിയൂ,
അനീതിക്കെതിരിലവളിനി ശബ്ദിക്കരുത്.

കൈകൾ ഛേദിക്കൂ,
ഹൃദയത്തെ വധിക്കൂ,
അവളുടെ തൂലികയിനി ചലിക്കരുത്!

മനുഷ്യരിൽ വിഷം നിറച്ചവരേ,
നിങ്ങൾ കീറി മുറിച്ചതവളെയല്ല.
നിങ്ങൾ വധിച്ചത്
ഈ രാജ്യത്തിന്റെ അന്തസ്സിനെയാണ്,
ഈ രാജ്യത്തിന്റെ അഭിമാനത്തെയാണ്,
ഈ രാജ്യത്തിന്റെ
ഭരണഘടനയെയാണ്!

Leave a Reply

Your email address will not be published. Required fields are marked *