ഉത്തരമില്ലാത്ത ചോദ്യങ്ങൾ തേടി

ആരോ മൊഴിഞ്ഞ മർമ്മരങ്ങളെ
വിലപിക്കാൻ പഠിപ്പിച്ച ശാസനകൾ
കാതങ്ങൾ കഥ പറയുന്ന
വിലാപത്തിൻ്റെ നാളുകളിൽ
ആത്മാവ് ചിത്രങ്ങൾ ചാലിച്ച
യാതനകളുടെ ചാരുതകളിൽ
ചാലിട്ടൊഴുകിയ മാസ്മര സ്വപ്നങ്ങൾ
ആരോ മൊഴിഞ്ഞ ശിലാപതനങ്ങൾ
ഓർമ്മയുടെ ഓരങ്ങളിൽ പരതുന്നൂ പലതും
ദിശ തെറ്റിയ വഴിയരികിൽ
സൗഹൃദം പരതുന്നൂ നിശാശലഭമെ
ചേതനയേറ്റ ശിരസ്സിനെ രക്തധമനികളാൽ
പൊതിയുന്നൂ ഒരിതൾ നൂൽത്തുണിയിൽ
അന്തിമയങ്ങിയ ഓർമ്മകളെ
ഇന്നലെകൾ മുറിവേൽപ്പിച്ചിടേ
എവിടെ നിന്നോ, ആരോ, എങ്ങനെയോ പറയുന്നൂ ;
ശിരസ്സറ്റ കോമരമേ, നിൻ-
പാതകൾ അജ്ഞതയാൽ മറഞ്ഞിടുന്നൂ !
മുറിവാർന്ന ഹൃത്തടമിൽ
ആരോ സ്പർശിക്കുന്നു
വേദനയോ, സമാധാനമോ എന്നറിയില്ല
ദാഹമോ, വിശപ്പോ എന്നും അറിവതില്ല
കൺതടം തൂലികയാൽ കഥ പറയുന്നു
ഇതൾ കൊഴിഞ്ഞു പോയ
പുഷ്പാലസ്യങ്ങൾ
കഥകളുടെ അവസാനം തേടി ദൂരേ ദൂരേ
മറഞ്ഞിടുന്നൂ !!!