“ഒറ്റക്ക് പോകുമ്പോഴൊന്നും ഞങ്ങളെ ആരും ശ്രദ്ധിക്കാറില്ല. പക്ഷെ ഞങ്ങൾ അന്നവുമായി വരിവരിയായിട്ടാണ് പോകുന്നതെങ്കിലോ? അവർ വന്ന് ഞങ്ങളുടെ പാതകൾ മുറിച്ചു കളയും. ഞങ്ങൾ പല വഴികളിലേക്കായി തിരിയപ്പെടും.
പ്രത്യക്ഷത്തിൽ കാണുമ്പോൾ ഞങ്ങളും ഞങ്ങളുടെ അന്നവുമെല്ലാം വളരെ നിസ്സാരമാണ്. എന്നാൽ അവർക്കറിയില്ലല്ലോ എത്രമാത്രം കാതങ്ങൾ താണ്ടിയാണ് ഞങ്ങൾ അവ സ്വരൂപിച്ച് ഞങ്ങളുടെ മാളങ്ങളിലേക്കെത്തിക്കുന്നത് എന്ന്.
അവരുടെ അശ്രദ്ധ മൂലം ഞങ്ങളുടെ കൂട്ടത്തിലെ എത്രയോ പേരാണ് മണ്ണിൽ ചതഞ്ഞരഞ്ഞത്. അന്നം തേടി പോകുന്ന ഞങ്ങളുടെ പിതാക്കന്മാർ പലപ്പോഴും ഞങ്ങളുടെ മാളങ്ങളിലേക്ക് തിരിച്ചെത്താറില്ല. ചതഞ്ഞരഞ്ഞ ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനറ്റ ശരീരത്തിന്റെ അടുക്കൽ നിന്ന് ഞങ്ങൾ കരയുന്നത് പോലും ആരും ശ്രദ്ധിക്കാറില്ല. എങ്ങനെ ശ്രദ്ധിക്കും? കാരണം ഞങ്ങൾ ഉറുമ്പുകളല്ലെ!.
നിസ്സാരൻമാരായ ഉറുമ്പുകൾ….
എല്ലാവർക്കും അറിയാമെങ്കിലും നിസാരമാക്കിയ പലതിലൊരു വലിയ സത്യം.
Super