കേരള സർവ്വകലാശാലയുടെ വിവിധ വകുപ്പുകളിലേയും, അഫിലിയേറ്റഡ് (ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആർ.ഡി.) കോളേജുകളിലേയും 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ കോഴ്‌സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ജൂണ്‍ 7.
പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്ന് തരത്തിലുള്ള ബിരുദം ലഭ്യമാണ്:
• മൂന്ന് വർഷ ബിരുദം( 3-year UG Degree) : പ്രവേശനം നേടി മൂന്നാം വർഷം കോഴ്സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് എക്‌സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം നിർത്താവുന്നതാണ്. പ്രസ്തുത വിദ്യാർഥിക്ക് തൻ്റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 3 വർഷ ബിരുദം (3-year UG Degree) ലഭിക്കുന്നതാണ്.
• നാലു വർഷ ബിരുദം (ഓണേഴ്‌സ്) : (4-year UG Degree (Honors): നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കുന്നതാണ്
• നാലു വർഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസേർച്ച് ): ഗവേഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് 4-year UG Degree (Honors with Research) തിരഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കുന്നതാണ്
പ്രത്യേകതകൾ :
- ഓണേഴ്‌സ് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് കേവലം ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം കരസ്ഥമാക്കാവുന്നതാണ്.
ഓണേഴ്‌സ് വിത്ത് റിസേർച്ച് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ(UGC മാനദണ്ഡങ്ങൾക്ക് വിധേയമായി ) തന്നെ ഗവേഷണ പഠനത്തിനും നെറ്റ് പരീക്ഷക്കും യോഗ്യത ഉണ്ടായിരിക്കുന്നതാണ്
ഫാസ്റ് ട്രാക്ക് സംവിധാനം ഉപയോഗിച്ച് വിദ്യാർഥികൾക്ക് 5 സെമസ്റ്റർ (2.5 വർഷം) കൊണ്ട് ഡിഗ്രിയും 7 സെമസ്റ്റർ (3 .5 വർഷം) കൊണ്ട് ഓണേഴ്സ‌് ബിരുദവും നേടാവുന്നതാണ്.
ആദ്യ രണ്ട് സെമസ്റ്ററുകൾക്ക് ശേഷം വിദ്യാർഥികൾക്ക് അഡ്‌മിഷൻ ലഭിച്ച മേജർ/മൈനർ മാറാൻ ഉള്ള അവസരം.
സ്റ്റുഡൻറ് മൊബിലിറ്റി: വിദ്യാർഥികൾക്ക് കോളേജ്/സർവകലാശാല തലത്തിൽ മാറി പഠനം തുടരാനുള്ള അവസരം

അപേക്ഷ :
കേരള സർവ്വകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി https://admissions.keralauniversity.ac.in/ എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി 2024 ജൂൺ 7 ന് വൈകുന്നേരം 5 മണി വരെ. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 600/- രൂപയും, SC/ST വിഭാഗത്തിന് 350/- രൂപയുമാണ്.
നിർദേശങ്ങൾ:
• വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അതാത് കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്
• ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നു വരുന്ന അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല.
• പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
• ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.
• കൂടുതൽ വിവരങ്ങൾക്കും അറിയിപ്പുകൾക്കും https://admissions.keralauniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
• ഹെൽപ്പ് ലൈൻ നമ്പർ : 8281883052, 8281883053
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.