എനിക്കായ് നീ ഒരുക്കിയ
ഉദ്യാനമെത്രമേൽ നന്ന്
അതിനു നീ തന്ന കാവലും,
വെള്ളവും, വെളിച്ചവും
കരുതലും, തലോടലുമെല്ലാം
നിറഞ്ഞൊരുപാട് ഫലമേകി
മാലോകർക്ക്
ഞാനൊരു ചെറുഫലം
അതിഗംഭീരം,പൂത്തുലഞ്ഞു നിൽക്കുന്ന
വൻമരത്തിലെ
മധുരമേറും കായ്കൾക്കിടയിലെ
ഒരു ചെറു ഫലം
കാലമേറെയായി,
ഇവിടുത്തെ വെള്ളവും,
വെളിച്ചവുമേറ്റു ഞാൻ
എങ്കിലും കേടു നീങ്ങിയൊരുനല്ല
ഫലമാകാനായില്ലതേയിതുവരെ
എനിക്കരികിലെ ഫലങ്ങളെത്ര നന്ന്
എനിക്കരികിലെ പൂക്കളെത്ര സുന്ദരം
ഇവിടം ജഹന്നമാണ്
കേടുമാറാത്ത ഒരു പഴമൊഴിച്ച്!