ഡിസൈൻ പഠനത്തിന് യുസീഡ്

75
2

ബോംബെ, ഗുവാഹട്ടി, ഹൈദരാബാദ് എന്നീ ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ & മാനുഫാക്ച്ചറിംഗ് (IITDM), ജബൽപൂർ എന്നിവിടങ്ങളിലെ നാല് വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാം പ്രവേശനത്തിന് ബോംബെ ഐ.ഐ.ടി നടത്തുന്ന പ്രവേശന പരീക്ഷയാണ് യുസീഡ് (UCEED – Under Graduate Common Entrance Exam for Design).

ബോംബെ ഐ.ഐ.ടിയിൽ 5 വർഷ B.Des + M.Des പ്രോഗ്രാമും ലഭ്യമാണ്. ബി.ഡിസിന് പ്രവേശനം നേടിയവർക്ക് മൂന്നാം വർഷം ഇതിലേക്ക് ഓപ്ഷൻ നൽകാം. ഏതെങ്കിലും സ്ട്രീമിൽ (സയൻസ്, കൊമേഴ്സ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ്) പ്ലസ് ടു വിജയിച്ചവർക്ക് യുസീഡിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വർഷമോ, തലേവർഷമോ പ്ലസ് ടു ജയിച്ചവരായിരിക്കണം. തുടർച്ചയായ രണ്ടു വർഷങ്ങളിലായി, രണ്ട് തവണ മാത്രമേ ഒരാൾക്ക് യുസീഡിന് അപേക്ഷിക്കാനാവൂ.

ഡിസൈൻ അഭിരുചി പരീക്ഷക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടാകും. ഒന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും മറ്റൊന്ന് സ്കെച്ചിങ്ങുമായി ബന്ധപ്പെട്ട പരീക്ഷയും ആയിരിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവേശനത്തിനായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.

പ്രായപരിധി 25 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണമുണ്ട്). കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.uceed.iitb.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “ഡിസൈൻ പഠനത്തിന് യുസീഡ്

  1. Your article helped me a lot, is there any more related content? Thanks!

  2. Your point of view caught my eye and was very interesting. Thanks. I have a question for you. http://7343965.cryptostarthome.com