സാമൂതിരിയുടെ ചരിത്രം ഏതൊരു മലയാളിക്കും ആവേശം നൽകുന്നതാണ്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ പണ്ട്കാലത്ത് നിലനിന്ന പല സമ്പ്രദായങ്ങളെയും തൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് പൊളിച്ചെഴുതാൻ കഴിഞ്ഞ മഹാനായിരുന്നു അദ്ദേഹം. സാമൂതിരിയുടെ നാട് എന്ന് വിളിപ്പേരുള്ള കോഴിക്കോട്ടിലെ കുറ്റിച്ചിറയുള്ള പ്രശസ്ത മിഷ്കാൽ പള്ളി പുനർനിർമിക്കാൻ സാമൂതിരി ധൈര്യം കാണിച്ചത് വേടനെ ചർച്ച ചെയ്യുന്ന ഇപ്പോഴത്തെ കേരളം അറിയേണ്ടതുണ്ട്.
ഒരാൾ ചെയ്യുന്ന തിന്മയോ അതിന്റെ ഗൗരവമായ ദോഷവശങ്ങളോ ചർച്ച ചെയ്യപ്പെടാതെ കേവലം വ്യക്തി പ്രശ്‌നങ്ങളും അയാളുടെ ജാതിയും മതയും നിറവും ചർച്ച ചെയ്യപ്പെടുന്നതിനു പിന്നിൽ മറ്റു പല ലക്ഷ്യങ്ങളും ഉണ്ട് എന്നാണ് മനസ്സിലാവുന്നത്. മുഖ്യധാരാ മാധ്യമങ്ങളും ഇതിന് കൂട്ടുപിടിക്കുകയും ചെയ്യുന്നു.
പഹൽഗാം അക്രമത്തെ ഒരു മതത്തിലേക്ക് കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതും ഇതിന്റെ ബാക്കിപത്രമാണ്.
“സത്യവും നേരും മറച്ച് വെക്കാൻ ശ്രമിക്കുന്ന അസത്യവാദികളാണ് ഇപ്പോൾ എല്ലാം കൈവശമുള്ള അധികാരികൾ.”
തെറ്റിനെ കുറ്റപ്പെടുത്തേണ്ടയിടത്ത് വ്യക്തികളിലേക്ക് ഉന്നം വെക്കുന്നതിലെ ലക്ഷ്യം വളരെ വ്യക്തമാണ്. തെറ്റ് എന്ന് പറയുന്ന കാര്യം അധികാര പക്ഷത്തോ സ്വാധീന പക്ഷത്തോ ഉള്ളവർ ചെയ്താൽ അതിന് ജാമ്യവും ഇളവും നൽകുന്ന അതേ സമയത്ത് താഴ്ന്ന പക്ഷത്തെ ആളുകളെ പ്രതിക്കൂട്ടിലാക്കുന്ന അധികാരികൾ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞേ മതിയാവൂ.
നിങ്ങൾ തെറ്റിനെയാണോ തെറ്റ് ചെയ്യുന്നവനെയാണോ കുറ്റപ്പെടുത്തുന്നത്?