തറവാട്

134
0

ഓരോ മനുഷ്യനും മറക്കാനാവാത്ത വിധം ഓർമ്മകൾ സമ്മാനിക്കുന്നതാണ് മുത്തശ്ശനും മുത്തശ്ശിയും, മാതാവും പിതാവും ഒരുമിച്ച് താമസിക്കുന്ന നിമിഷങ്ങൾ.

ഓണവും, പെരുന്നാളുമൊക്കെ വന്നടുക്കുമ്പോൾ മക്കളും പേരമക്കളുമൊക്കെ ഒരുമിച്ച് ചേരുന്ന സന്ദർഭങ്ങൾ ഏറെ കുളിരേകുന്നത് അനുഭവച്ചിവരാണ് പലരും.

അന്ന് ആ വീട് സന്തോഷിച്ചപ്പോലെ ഒരു കെട്ടിടവും സന്തോഷിച്ചിട്ടുണ്ടാകില്ല. ആ വീടിന് നമ്മൾ നൽകിയ പേരാണ് തറവാട്.
വർഷങ്ങൾ കഴിഞ്ഞു ഇന്നത്തെ അണുകുടുംബ വ്യവസ്ഥയിൽ ആ വീടിന് പലപ്പോഴും ദാരുണ അന്ത്യം സംഭവിക്കുന്നതാണ് നമുക്ക് മുമ്പിൽ കണ്ടുവരുന്നത്.’

വീതിച്ച് കിട്ടിയവരിൽ 90% ആളുകളും ആ ഓർമ്മ സൂക്ഷിപ്പുകളെ പൊളിച്ചടുക്കി മറ്റൊരു കെട്ടിട സമുച്ചയങ്ങൾ പണിയുന്നു.
ആ തറവാടിനെ അതുപോലെ പുതുക്കി പണിയുന്നവർ അപൂർവ്വം മാത്രം. ഒന്നു മനസ്സുവെച്ചിരുന്നെങ്കിൽ ഓർമ്മകളുടെ പൂച്ചെണ്ട് സ്വന്തം മക്കൾക്കു മുമ്പിൽ വരച്ചു കാട്ടാമായിരുന്നു.

ഒരു അടുക്കളയും ഒരുപാട് വീട്ടമ്മാരും, അടുക്കളയിലെ ഓരോ ഉപകരണങ്ങളും ഒരേ സമയം സ്വയം മറന്നു പ്രവർത്തിക്കുന്ന സുന്ദരമായ കാഴ്ച്ചകൾ, ഇടയ്ക്കിടയ്ക്ക് അവർക്കിടയിലൂടെ ഓടി കളിക്കുന്ന കുട്ടികൾ, ഒരു പാത്രത്തിൽ ഒരുമിച്ചുണ്ടാലും ഇല്ലെങ്കിലും ഒരുമിച്ചിരുന്ന അകത്തളങ്ങൾ അങ്ങനെയെന്തെല്ലാം. അയൽവാസികൾ ഒന്നടങ്കം ഒരു മെയ്യായി നടത്തിയ കല്യാണങ്ങളും മറ്റും. എന്തിനേറെ പറയുന്നു ഒരാൾ കഴിഞ്ഞ് മറ്റൊരാളെ കാത്തിരിക്കുന്ന പുറത്തെ ഏക ശൗചാലയം പോലും ഇന്ന് അന്യം നിന്ന് പോയി.

‘എല്ലാം സ്വന്തമായി എന്ന ചിന്തഗതിയിലേക്ക് കാലം പാഞ്ഞടുത്തു. എല്ലാവർക്കും ഒന്ന് എന്ന് പറയുന്ന ഓർമ്മകൾ സമ്മാനിക്കുന്ന പലതും നാമവശേഷമായി മാറിക്കഴിഞ്ഞു.ആ വാസസ്ഥലമെങ്കിലും ഒന്ന് അതേപടി നിലനിറുത്തിയിരുന്നെങ്കിൽ പലർക്കും തറവാട് എന്ന് ചൂണ്ടി കാണിക്കാൻ ഒരു ഓർമ്മക്കാലമെങ്കിലുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *