തടവറ

ഒരു നിമിഷത്തെ പാഴ് ചിന്തക്ക്
സമ്മാനമായി കിട്ടിയത്,
ലാത്തിയുടെ തലോടൽ മാത്രം.

ഒന്ന് വാവിട്ട് കരഞ്ഞാൽ,
കൂടെ മനസ്സ് നൊന്ത്
ചേർത്തുപിടിക്കാൻ,
അമ്മയില്ലാത്ത ഇരുണ്ട ലോകം.

മേലെ പരന്ന ആകാശം,
താഴെ കൽ കുതിർന്ന ഭൂമി,
ചുമരുകളാൽ ചുറ്റപ്പെട്ട
ഭീകരത നിറഞ്ഞ
ഒരു എട്ടുകെട്ട് വീട്.

നിരപരാതികൾക്ക്
ഭാവി ഓർമകളിൽ കൊത്തിവെച്ച,
ജീവിതത്തിന്റെ
പാഴായ നിമിഷങ്ങൾക്ക്
അവിടം സാക്ഷിയാകുന്നു .

മുമ്പ് ഭാവിയെ ഓർത്തു
സന്തോഷിച്ചവർ
അവിടെ ഭൂതകാലമോർത്
കരയുന്നു .