സ്വേച്ഛാധിപതി

184
4

ജനാധിപത്യത്തെ
കശാപ്പ് ചെയ്ത്
അയാൾ സ്വേച്ഛാധിപത്യത്തിൻ്റെ
കിരീടം ധരിച്ചു

രോഷാഗ്നി കൊണ്ട് ജനങ്ങൾ
അയാളുടെ വഴിയാകെ
വിപ്ലവക്കൊടി നാട്ടി.

അധികാരത്തിൻ വീര്യം
കൂട്ടാൻ
നിരപരാധികളുടെ ചോര രുചിച്ചു

കുടിലുകളും കെട്ടിടവും
തീ തിന്നു.
മനുഷ്യത്വം
ഭൂമി വിട്ടോടി.

തീതുപ്പുന്ന മിസൈലുകൾ
പ്രതീക്ഷകളാകുന്ന
പിഞ്ചോമനകളെ
പരലോകത്തേക്കയച്ചു

ജീവനു വേണ്ടി
അഭയാർത്ഥിയെന്ന
നാലക്ഷരം അവർ തെരഞ്ഞുകൊണ്ടിരുന്നു.

അമരത്തിരുന്ന്
ഹിറ്റ്ലർക്കും മുസോളിനിക്കുമൊപ്പം
ചരിത്രത്തിലിടം
പിടിച്ചതോർത്തയാളാശ്വസിച്ചു .



Leave a Reply

Your email address will not be published. Required fields are marked *

4 thoughts on “സ്വേച്ഛാധിപതി

  1. പുതിയ ആശയങ്ങളുടെ സംവാതം

  2. നന്ദി ?