ആത്മഹത്യ

155

നെഞ്ചോടടുപ്പിച്ച് ചുരുട്ടിവെച്ച

ആത്മഹത്യാ കുറിപ്പുകളിൽ

ഓരോന്നെടുത്ത് ചുണ്ടോടു ചേർത്തവൻ

പരതുന്നു ഒരു തരി തീയിനായി

പതിയെ പതിയെ

നീറി നീറി

തീരണമെന്നാവാം..

ചിറകിടാനായ് കൊതിച്ച്

കുമിഞ്ഞു കൂടിയ

കിനാക്കളുടെ ചാരവും

തനിക്കായ് പെയ്‌തൊഴിഞ്ഞ

കണ്ണുനീർ മുഖിലിന്റെ ഭാരവും

പേറിടാനാവാതെ

വേദനയാൽ പിടഞ്ഞൊടുക്കം

എല്ലാം തീരെണമെന്നാവാം