ഞാൻ നടന്ന വഴിയിൽ കൂടെ നടന്നു
യാത്രയിൽ ഒരുമിച്ചു കൂടി
ഒന്നിച്ചു കൂടെയിരുന്നു
എൻ ഹൃദയത്തിൽ സ്ഥാനം നേടി
സുഹൃത്തേ നീയാണെൻ ലോകം
എവിടെ ആയാലും കൂടെയുണ്ടാവണമെന്ന് മോഹിച്ചു
നീണ്ടു കിടക്കുന്ന കടലിനെ പോലെ
ഈ ബന്ധവും നീളമേറുന്നു
മുറിച്ചു മാറ്റാൻ സാധ്യമല്ലിനി
കാര്യങ്ങൾ പറയുവാൻ സാധിക്കുന്ന
നിന്നെ ഞാൻ ഹൃദയങ്ങളിൽ ഒരു സ്ഥാനം നൽകി..
കണ്ണകലുമ്പോൾ സ്നേഹത്താൽ ഉള്ള് പിടയുന്നു
അവസാന ശ്വാസം വരെ എന്റെ കൂടെ
എന്നുള്ള ആഗ്രഹം എൻ മനസ്സിൽ
വിട്ടുപോകില്ല എന്നുള്ള ഉറപ്പ് വരുമ്പോൾ
പറയാൻ ഒന്നും ബാക്കി ഉണ്ടാവില്ല..
എന്നും കൂടെ നിർത്തുവാൻ
ചേർത്തു പിടിക്കുവാൻ
എല്ലാം ഉള്ളിലൊതുക്കി കൂടെ നിന്നു
അകൽച്ച വേദന താങ്ങിയില്ല
മനസ്സ് പലതും ചെയ്തു
ഓർമ്മകൾ ബാക്കിയാക്കി വിടചൊല്ലി