ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

397
0

കേരള സര്‍ക്കാരിന് കീഴിലുള്ള ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിലെ 2024-25 അധ്യായന വർഷത്തിലെ ബിരുദ, ബിരുദാനന്തര ഡിസ്റ്റന്‍സ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യു.ജി.സി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള 28 പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള പ്രോഗ്രാമുകൾ ആയതിനാൽ കോളേജുകളിൽ പോവാതെ കോഴ്സുകൾ പൂർത്തീകരിക്കാൻ ആഗ്രഹമുള്ളവർക്ക് പ്രവേശനം നേടാം, കൂടാതെ മറ്റു സർവകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ശ്രീനാരായണഗുരു സർവകലാശാലയിൽ കോഴ്സുകൾ ചെയ്യാം. വിദൂര വിദ്യാഭ്യാസ രീതിയിൽ വരുന്ന ഈ പ്രോഗ്രാമുകൾ പരമ്പരാഗതമായി നടന്നുവരുന്ന കോഴ്സുകൾക്ക് തത്തുല്യമായി യുജിസി അംഗീകരിച്ചിട്ടുണ്ട്.
ലഭ്യമായ പ്രോഗ്രാമുകൾ


• 4 വര്‍ഷ ബിരുദ ഹോണേഴ്സ് പ്രോഗ്രാമുകൾ

  1. BBA
  2. B.Com
  3. B.A English
  4. B.A Malayalam
  5. B.A History
  6. B.A Sociology

  7. • 3 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍
  8. B.A Afsal-Ul- Ulama
  9. B.A Arabic
  10. B.A English
  11. B.A Hindi
  12. B.A Malayalam
  13. B.A Sanskrit
  14. B.A Economics
  15. B.A History
  16. B.A Nano Entrepreneurship
  17. B.A Sociology
  18. B.A Philosophy
  19. B.A Political Science
  20. B.A Psychology
  21. BCA
  22. B. Com
  23. BBA

  24. • ബിരുദാനന്തര പ്രോഗ്രാമുകൾ
  25. M.A Arabic
  26. M.A English
  27. M.A Hindi
  28. M.A Malayalam
  29. M.A Sanskrit
  30. M.A Economics
  31. M.A History
  32. M.A Philosophy
  33. M.A Political Science
  34. M.A Public Administration
  35. M. A Sociology
  36. M.Com

  37. അപേക്ഷ: വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 നകം www.sgou.ac.in അല്ലെങ്കിൽ https://erp.sgou.ac.in വെബ്സൈറ്റുകൾ മുഖേനെ അപേക്ഷിക്കണം. അപേക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.

യോഗ്യത: ബിരുദ പ്രോഗ്രാമുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമോ ആണ് യോഗ്യത. പി.ജി പ്രോഗ്രാമുകൾക്ക് ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

പഠനരീതി: വിദ്യാർത്ഥികൾക്കാവശ്യമായ അച്ചടിച്ച രീതിയിലുള്ള സ്റ്റഡി മെറ്റീരിയലുകൾ ലഭിക്കുന്നതാണ്. ഇവ സ്വയം പഠിക്കാൻ പര്യാപ്തമായ രീതിയിലുള്ളതായിരിക്കും. കൂടാതെ ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചിട്ടുള്ള പഠന സാമഗ്രികളും വെർച്വൽ ലേണിങ് മെറ്റീരിയൽസും വെബ്സൈറ്റ് മുഖേന ലഭ്യമാകും. സെൽഫ് ഇവാലുവേഷൻ, ഇന്റേണൽ ഇവാലുവേഷൻ, എൻഡ് സെമസ്റ്റർ ഇവാലുവേഷൻ എന്നിവ വഴി ആയിരിക്കും വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തുന്നത്.

ഫീസ്: ബിഎ, ബികോം പ്രോഗ്രാമുകൾക്ക് ഫസ്റ്റ് സെമസ്റ്ററിൽ 4530/- തുടർന്നുള്ള സെമസ്റ്ററുകളിൽ 2860 രൂപയും, ബിബിഎ പ്രോഗ്രാമുകൾക്ക് ഫസ്റ്റ് സെമസ്റ്ററിൽ 5330/- തുടർന്നുള്ള സെമസ്റ്ററുകളിൽ 3660/- രൂപയും, എംഎ, എം.കോം പ്രോഗ്രാമുകൾക്ക് ഫസ്റ്റ് സെമസ്റ്ററിൽ 5270/- തുടർന്നുള്ള സെമസ്റ്ററിൽ 3500/- രൂപയും, ബി.സി.എ പ്രോഗ്രാമിന് ഫസ്റ്റ് സമസ്റ്ററിൽ 6330/- തുടർന്നുള്ള സെമസ്റ്ററുകളിൽ 4660/- രൂപയുമാണ് ഫീസ്.
SC, ST, OEC വിദ്യാർത്ഥികൾ പ്രവേശന സമയത്ത് ട്യൂഷൻ ഫീ അടക്കേണ്ടതില്ല എന്നാൽ E-Grantzസംവിധാനം മുഖേന വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം അനുവദിച്ചിട്ടില്ലെങ്കിൽ ഇത് പിന്നീട് അടക്കേണ്ടി വരും.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി അഞ്ച് റീജിയണൽ സെന്ററുകളും കേരളത്തിലൊട്ടാകെ 23 ലേണേഴ്സ് സപ്പോർട്ട് സെന്ററുകളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വെബ്സൈറ്റ് സന്ദർശിക്കുക.
ഹെല്പ് ഡെസ്ക്
Phone number: 0474-2966841,9188909901, 9188909902 (General Enquiry) 9188909903 (Technical Assistance)
e-mail address: helpdesk@sgou.ac.in

Leave a Reply

Your email address will not be published. Required fields are marked *