കേന്ദ്ര പോലീസ് സേനകളിൽ എസ് ഐ ആവാം

865
0

കേന്ദ്ര സായുധ പോലീസ് സേനകളിലെയും ഡൽഹി പോലീസിലെയും എസ് ഐ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും അപേക്ഷിക്കാം. സായുധ പോലീസ് സേനക ളിൽ 4001 ഒഴിവും (പുരുഷൻ-3693 വനിത -308) ഡൽഹി പോലീസിൽ 186 ഒഴിവുമാണ് (പുരുഷൻ 125, വനിത-61) ഉള്ളത്.

യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. 01.08.2024-നകം യോഗ്യത നേടിയാൽ മതി. ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർഥികൾ ശാരീരികക്ഷമതാ പരീക്ഷയ്ക്ക് മുൻപായി എൽ എം വി ലൈസൻസ് നേടണം.

പരീക്ഷാ തീയതി തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 9, 10, 13 തീയതികളിൽ നടക്കും.

പ്രായം
01.08.2024 ന് 20-25 വയസ്. (അപേക്ഷകർ 02.08.1999- നുമുൻപോ 01.08.2004-നുശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഡൽഹി പോലീസിലെ നിയമനത്തിന് വിധ വകൾക്കും പുനർവിവാഹിതരാവാ ത്ത വിവാഹ മോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.- 40 വയസ്സുവരെ) അപേക്ഷിക്കാം.

ശാരീരികയോഗ്യത
പുരുഷന്മാർക്ക് 170 സെമി.യും (എസ്‌.ടി. വിഭാഗം -162.5 സെ.മി.) വനിതകൾക്ക് 157 സെ.മീ.യും (എസ്.ടി. വിഭാഗം -154 സെ.മി.) ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 80 സെ.മി. നെഞ്ചളവും (വികാസം 82 സെ.മീ.) വേണം. അപേക്ഷകർക്കെല്ലാം ഉയരത്തി നനുസരിച്ച ശരീരഭാരം ഉണ്ടായി രിക്കണം. മികച്ച കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

പരീക്ഷ
പേപ്പർ-1, പേപ്പർ-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ശാരീരിക ക്ഷമതാപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒന്നാം പേപ്പർ പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ശാരീരികക്ഷമതാ പരീക്ഷയുണ്ടാവും. അതിലും യോഗ്യത നേടിയാലാണ് രണ്ടാം പേപ്പർ അഭിമുഖീകരിക്കേണ്ടത്.

പേപ്പർ-1, പേപ്പർ-II പരി ക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഒന്നാംപേപ്പറിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ 4 വിഷയങ്ങളാണുള്ളത് . 4 വിഷയങ്ങളിലും 50 വീതം ചോദ്യങ്ങൾ. ആകെ 200 ചോദ്യങ്ങൾക്ക് 200 മാർക്ക്.
രണ്ടു മണിക്കൂറാണ് സമയം.

ജനറൽ വിഭാഗക്കാർക്ക് 30 ശതമാനവും ഒ.ബി.സി./ ഇ.ഡബ്യൂ.എസ്. വിഭാഗക്കാർക്ക് 25 ശതമാനവും മറ്റ് വിഭാഗങ്ങൾക്ക് 20 ശതമാനവുമാണ് പാസാവാൻ വേണ്ട മാർക്ക്. രണ്ടാം പേപ്പറിന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻ ഷനായിരിക്കും വിഷയം.

സായുധസേനകൾ

  • ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.),
  • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ. എസ്.എഫ്.),
  • സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്.),
  • ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.),
  • സശസ്ത്ര സിമാബൽ (എസ്.എസ്.ബി.)

എന്നിവയാണ് റിക്രൂട്ട്മെന്റിൽ ഉൾപ്പെടുന്ന സായുധ പോലീസ് സേനകൾ. സായുധ പോലീസ് സേനകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്ത് എവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.

പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

ശാരീരികക്ഷമതാപരീക്ഷ
പുരുഷന്മാർക്ക് 16 സെക്കൻ ഡിൽ 100 മീറ്റർ ഓട്ടം, 6.5 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 3.65 മീറ്റർ ലോങ് ജംപ്, 1.2 മീറ്റർ ഹൈ ജംപ്, 16 Lbs ലോങ് ജംപ് എന്നിവയായിരിക്കും ഇനങ്ങൾ. വനിതകൾക്ക് 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, നാല് മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോങ് ജംപ് (2.7 മീറ്റർ), ഹൈ ജംപ് 0.9 മീറ്റർ എന്നിവയായിരിക്കും ഇനങ്ങൾ.

അപേക്ഷാഫീസ്
വനിതകൾക്കും എസ്.സി., എസ്. ടി., വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല. മറ്റു ള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. മാർച്ച് 29 വരെ ഫീസ് അടയ്ക്കാം.

അപേക്ഷ
www.ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28.

Leave a Reply

Your email address will not be published. Required fields are marked *