സമാധാനത്തിന്റെ രാത്രി!

46
0

പ്രഭാതോദയം വരെ സലാം അനുഭവപ്പെടുന്ന ഒരത്യപൂർവ രാത്രിയെ പറ്റി വിശുദ്ധ ഖുർആൻ 97 ആം അധ്യായം സൂറത്തുൽ ഖദ്റിൽ പരാമർശമുണ്ട്. ആകെ അഞ്ച് ആയത്തുകൾ മാത്രമുള്ള ആ സൂറത്ത് ഇപ്രകാരമാണ്:

“തീർച്ചയായും ഇതിനെ – ഖുർആനിനെ – നാം ഇറക്കിയത് ലൈലത്തുൽ ഖദ്റിലാകുന്നു.
ലൈലത്തുൽ ഖദ്ർ എന്താണെന്ന് നിനക്കറിയാമോ?
ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ഒരു രാവാകുന്നു.
മലക്കുകളും ജിബ്രീലും ആ രാത്രിയിൽ എല്ലാ കൽപനകളുമായി റബ്ബിൻ്റെ അനുവാദ പ്രകാരം ഭൂമിയിലേക്കിറങ്ങും.
പ്രഭാതോദയം വരെ ആ രാത്രി സമാധാനമായിരിക്കും”

നാല് കാര്യങ്ങളാണ് ഈ സൂറത്തിൽ സൂചിതമായ വിഷയങ്ങൾ:
1) ഖുർആൻ അവതരിച്ചത് ലൈലത്തുൽ ഖദ്റിലാണ്.
2) ലൈലത്തുൽ ഖദ്റിൽ ചെയ്യുന്ന ഒരു സൽകർമത്തിന് ആയിരം മാസം ആ സൽകർമം ചെയ്താൽ കിട്ടുന്ന പ്രതിഫലം കിട്ടും.
3)ആ രാത്രിയിൽ ജിബ് രീൽ ഉൾപെടെ മലക്കുകൾ ഇറങ്ങും
4) പ്രഭാതോദയം വരെ ആ രാത്രി സമാധാന നിർഭരമായിരിക്കും

എപ്പോഴാണ് ഈ ലൈലത്തുൽ ഖദ്ർ?
ഈ ചോദ്യത്തിനുത്തരം മറ്റൊരിടത്താണ് അല്ലാഹു പറയുന്നത്.
ഖുർആൻ ഇറങ്ങിയ റമദാൻ മാസം എന്ന് 2/184 ൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോൾ ലൈലത്തുൽ ഖദ്ർ റമദാനിലാണെന്ന കാര്യവും വ്യക്തമായി.

ഇനി അടുത്ത സംശയം.
ലൈലത്തുൽ ഖദ്ർ റമദാനിൽ എപ്പോഴാണ്?
ഉത്തരം പ്രവാചകൻ്റെ തിരുവചനത്തിലുണ്ട്.
റമദാൻ അവസാനത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുക എന്ന്.

അതിനാൽ സൽകമങ്ങയ്ക്ക്1000 മാസ സമാനമായ പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദത്തം നൽകപ്പെട്ട ഒരേയൊരു രാത്രിയേ ഉള്ളൂ. അത് പ്രഭാതം വരെ സമാധാനം കളിയാടുന്ന റമദാനിലെ സൗഭാഗ്യ രാവായ ലൈലത്തുൽ ഖദ്റാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *