ബിരുദ, പി.ജി വിദ്യാർത്ഥികള്‍ക്ക് റിലയൻസ് ഫൌണ്ടേഷൻ സ്കോളർഷിപ്പ്

2007
7

രാജ്യത്തിന്റെ വളർച്ചക്കായി യുവതലമുറയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് റിലയൻസ് ഫൌണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണിത്. തെരഞ്ഞെടുക്കപ്പെട്ട 5000 ബിരുദ വിദ്യാർത്ഥികള്‍ക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികള്‍ക്കുമാണ് സ്കോളർഷിപ്പ് നൽകുന്നത്.

ബിരുദ സ്കോളർഷിപ്പ്
● 60% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
● റെഗുലർ രീതിയിൽ ബിരുദത്തിന് പഠിക്കുന്നവരായിരിക്കണം.
● ഏത് സ്ട്രീമിലുള്ള ബിരുദത്തിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം.
● കുടുംബ വാർഷിക വരുമാനം 15 ലക്ഷത്തിൽ അധികരിക്കരുത് (2.5 ലക്ഷത്തിൽ അധികരിക്കാത്തവർക്ക് കൂടുതൽ മുൻഗണന).
● അപേക്ഷാ സമയത്ത് ഒന്നാം വർഷ ബിരുദ പഠനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.
● കുറഞ്ഞത് മൂന്ന് വർഷം ദൈർഘ്യമുള്ള ബിരുദത്തിന് പഠിക്കുന്നവരെ മാത്രമേ പരിഗണിക്കൂ.
● അപേക്ഷാ സമർപ്പണം പൂർത്തീകരിച്ചാൽ ആപ്റ്റിറ്റ്യൂട് പരീക്ഷയുടെ സമയം/ തീയതി എന്നിവ അറിയിച്ചു കൊണ്ടുള്ള ഒരു കണ്‍ഫർമേഷൻ ഇ-മെയിൽ ലഭിക്കുന്നതാണ്. ആപ്റ്റിറ്റ്യൂട് പരീക്ഷ പൂർത്തിയാക്കിയാൽ മാത്രമേ അപേക്ഷ പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ.
● പഠന കാലയളവിൽ 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.

ബിരുദാനനന്തര ബിരുദ സ്കോളർഷിപ്പ്
● എഞ്ചിനീയറിംഗ്, ടെക്നോളജി, ലൈഫ് സയൻസ്, എനർജി എന്നീ മേഖലകളിൽ പി.ജി ചെയ്യുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
● ബിരുദത്തിന് 7.5ൽ കുറയാത്ത CGPA അല്ലെങ്കിൽ തത്തുല്യ സ്കോർ അല്ലെങ്കിൽ ഗേറ്റ് പരീക്ഷയിൽ 550 -1000
● റെഗുലർ രീതിയിൽ പി.ജിക്ക് പഠിക്കുന്നവരായിരിക്കണം
● അപേക്ഷാ സമയത്ത് ഒന്നാം വർഷ ബിരുദ പഠനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.
● പഠന കാലയളവിൽ 6 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.

അപേക്ഷാ സമർപ്പണം പൂർത്തീകരിച്ചാൽ ആപ്റ്റിറ്റ്യൂഡ് പരീക്ഷയുടെ സമയം/ തീയതി എന്നിവ അറിയിച്ചു കൊണ്ടുള്ള ഒരു കണ്‍ഫർമേഷൻ ഇ-മെയിൽ ലഭിക്കുന്നതാണ്. ആപ്റ്റിറ്റ്യൂട് പരീക്ഷ പൂർത്തിയാക്കിയാൽ മാത്രമേ അപേക്ഷ പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ. അപേക്ഷാ സമർപ്പണത്തിനോ ആപ്റ്റിറ്റ്യൂഡ് പരീക്ഷക്കോ യാതൊരു ഫീസും ഈടാക്കുന്നില്ല.

സ്കോളർഷിപ്പിന് പുറമേ, വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പ്രമുഖരുടെ മെന്റര്‍ഷിപ്പും, ശില്‍പ്പശാലകളിലൂടെയും സെമിനാറുകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലീഡര്‍ഷിപ്പ് വികസനത്തിനുള്ള അവസരവും നൈപുണ്യ ശേഷി വികസനത്തിനുള്ള അവസരവുമല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമൂഹ്യവികസനത്തിന് ഉതകുന്ന രീതിയിലുള്ള കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

സ്കോളർഷിപ്പിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://www.scholarships.reliancefoundation.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

7 thoughts on “ബിരുദ, പി.ജി വിദ്യാർത്ഥികള്‍ക്ക് റിലയൻസ് ഫൌണ്ടേഷൻ സ്കോളർഷിപ്പ്

  1. Vera scolarship apply cheythittu undakil ethin apply cheyan patto

  2. It will be a great help to me if I get this scholarship.

  3. Kanjirakuzhiyil hous

  4. · August 30, 2024 at 3:47 am

    Please

  5. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.com/es/register?ref=T7KCZASX