രക്ഷിതാക്കളിൽ നിന്ന് മക്കൾക്ക് ലഭിക്കേണ്ടത് എന്ത് ?

459
1

മനസ്സ് മരവിപ്പിക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കൊലപാതക വാർത്തകൾ ഒരു സാധാരണ സംഭവമായിരിക്കുന്നു!!സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന രീതിയിൽ സ്വന്തം കുടുംബാങ്ങളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നുതീർത്ത 23 വയസ്സുകാരൻ പോലീസിന് നൽകിയ മൊഴി ശ്രദ്ധേയമാണ്. പ്രസ്തുത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചാനലിൽ നടന്ന ചർച്ചയിൽ സുഹൈൽ എന്ന ആൽഫ ജനറേഷൻ വിദ്യാർത്ഥി പങ്കു വെച്ച വസ്തുതകൾ ചില സാമൂഹ്യ പരിവർത്തനങ്ങൾക്ക് നിമിത്തമാകേണ്ടതുണ്ട്.

ജീവിതത്തിൽ മാതാവോ പിതാവോ ആവാനുള്ള അവസരം നിങ്ങൾക്ക് ലഭ്യമായിട്ടുണ്ട് എങ്കിൽ, പുതിയ തലമുറക്ക് നൽകേണ്ടത് നൽകാനും, അകറ്റേണ്ടത് അകറ്റാനും സാധിക്കേണ്ടതുണ്ട്. ഏതൊരു വ്യക്തിയുടെയും വളർച്ചയും വികാസവും അവർ വളർന്നു വരുന്ന സമൂഹത്തിന്റെയും, കുടുംബത്തിന്റെയും കാഴ്ചപ്പാടുകളും രീതികളുമനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമാവും. പഴയ തലമുറയിലെ രക്ഷിതാക്കൾ വളർത്തിയത് പോലെ ഇന്നത്തെ പുതിയ കുട്ടികളെ വളർത്താൻ ശ്രമിക്കരുത്. പണ്ടത്തെ കുട്ടികൾക്ക് വളരെ വൈകി ലഭ്യമായ അറിവുകളും അനുഭവങ്ങളും പുതിയ കുട്ടികൾക്ക് നേരത്തെ ലഭിക്കുന്നുണ്ട്. ഇവർക്ക് ലഭിക്കുന്ന അനുഭവങ്ങളിൽ പലതും വേർതിരിച്ചു സ്വീകരിക്കാൻ മക്കൾക്കു സാധിക്കില്ല.നിങ്ങളുടെ മക്കൾ ബാല്യത്തിലോ, കൗമാരത്തിലോ , യുവത്വത്തിലോ, അവർ രക്ഷിതാക്കൾ ആയവരോ ആവട്ടെ, ഒരു രക്ഷിതാവിൽ നിന്ന് മക്കൾ പ്രതീക്ഷിക്കുന്നത് നൽകാൻ നമുക്ക് സാധിക്കണം. പണവും സൗകര്യവും വിഭവങ്ങളുമല്ല അവയെന്നു നാം ഓർക്കേണ്ടതുണ്ട്.

1)മക്കളോട് നല്ല വാക്കുകൾ പറയണം.
2)സന്തോഷത്തോടെ അവരുടെ കാര്യങ്ങൾ അന്വേഷിക്കണം.
3) അവരെ കേൾക്കണം
4) അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തണം
5) സ്നേഹം ഉള്ളിൽ പോരാ പ്രകടിപ്പിക്കണം
6) പ്രചോദനം, പ്രതീക്ഷ നൽകുന്ന വാക്കുകൾ പകരണം
7) അവരുടെ പഠനം/ജോലി കാര്യങ്ങൾ അന്വേഷിക്കണം
8) മാനസികമായി കൂടെയുണ്ട് എന്ന് ബോധ്യപ്പെടുത്തണം
9) അവരുടെ കൂടെ സമയം ചിലവഴിക്കണം.
10) ചേർന്നിരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണം
11) കുറ്റപ്പെടുത്തൽ ഒഴിവാക്കണം
12) ശപിക്കരുത്
13) മറ്റുള്ളവർക്ക് മുൻപിൽ മോശപ്പെടുത്തരുത്
14) ഒരു ഗുണവുമില്ല എന്ന് തമാശക്ക് പോലും പറയരുത്
15) പുതിയ കാലത്തെ കുറിച്ച് പഠിക്കണം.

മക്കൾ ചെറുതോ വലുതോ ആവട്ടെ, രക്ഷതാക്കളിൽ നിന്ന് നല്ലത് മാത്രമാണ് കേൾക്കാനും അനുഭവിക്കാനും അവർ ആഗ്രഹിക്കുന്നത്.മേൽപറഞ്ഞ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നു എങ്കിൽ മക്കളിൽ നിന്ന് കൺകുളിർമ അനുഭവിക്കാനും , കരുതലും സ്നേഹവും ലഭിക്കാനും മറ്റൊന്നും ചെയ്യേണ്ടതില്ല.ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ അവരിലെ ഓരോ മാറ്റങ്ങളും അറിയാൻ നിങ്ങൾക്കും സാധിക്കും. അവർക്ക് നിങ്ങൾ ഒരു ആശ്രയമായി മാറും. അവരുടെ ഹൃദയത്തിൽ നിങ്ങൾ സ്നേഹത്തോടെ നിറഞ്ഞു നിൽക്കും..

Leave a Reply

Your email address will not be published. Required fields are marked *

One thought on “രക്ഷിതാക്കളിൽ നിന്ന് മക്കൾക്ക് ലഭിക്കേണ്ടത് എന്ത് ?

  1. Your article helped me a lot, is there any more related content? Thanks!