മനുഷ്യർ പുസ്തകങ്ങളെ പോലെയാണ്
കൂടുതൽ പേരും കണ്ടിട്ടുണ്ടാവുക അതിന്റെ കവർപേജ് ആയിരിക്കും.
അതിൽ ഇത്തിരി ആളുകൾ മാത്രം ആമുഖം വായിക്കും.
അതിലും മനസ്സിലാക്കി വായിച്ചവർ ചുരുക്കം.
മനസ്സില്ലാതെ വായിച്ചവരും കാണും.
അർത്ഥമറിയാതെ വായിച്ചവർ വേറെ,
പാതിയിൽ വായന മടുത്തു പോയവർ ഏറെ.
പാതിയിൽ വായിക്കാൻ വന്ന പുതിയ വായനക്കാരായ മറ്റുപലരും!
ആവശ്യങ്ങൾക്ക് വേണ്ടി താളുകൾ കീറിക്കളഞ്ഞവരെയും കാണാം.
ആവശ്യം കയിഞ്ഞ് അത് വിൽക്കുന്നവരും ഉപേക്ഷിക്കുന്നവരും ഉണ്ട്.
എല്ലാത്തിനുപരി അതിനെ പൂർണമായും വായിച്ചു മനസ്സിലാക്കി
കൂടെ ചേർത്ത് വെക്കുന്ന ചില അപൂർവ്വം പേരും ഉണ്ടാവും..!!!