രാജ്യം നിങ്ങളെ ഉറ്റുനോക്കുന്നു എന്ന്
മാധ്യമങ്ങൾ ചിലംമ്പീടുമ്പോഴും
നേതാക്കൾ അല്പം തിരക്കിലാണ്
അറ്റകുറ്റ പണിയിലാണ്
കുട്ടിയെ കുളിപ്പിച്ച് ശുദ്ധി വരുത്തണം
പേരൊക്കെ മാറ്റി ഭക്തനാക്കീടണം.
അന്യനാട്ടിൽ പോയി കെട്ടിപ്പിടിക്കണം
ഇങ്ങു നാട്ടിൽ വന്ന് കെട്ടണം വർഗീയത.
കൊന്നു വീഴുമ്പോഴും കൂട് കെട്ടീടണം
കല്ല് കെട്ടി അവർ പൊക്കി ‘മതേതരത്വം’
പലരും പലതും മറന്നതായ് ഭാവിച്ച്
പണിപ്പുരയിൽ അവർ തീർക്കുന്നു ‘ ഭക്തി ‘.