പ്രഗതി സ്കോളര്‍ഷിപ്പ്

632
0

ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് (ബിരുദം/ഡിപ്ലോമ) പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP) വഴി AICTE നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 50,000/- രൂപ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.

ഒന്നാം വര്‍ഷ ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ വിദ്യാര്‍ത്ഥിനികള്‍ക്കും, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ബിരുദ/ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം. ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും 5,000 വീതം സ്കോളര്‍ഷിപ്പുകള്‍ നീക്കിവെച്ചിട്ടുണ്ട്. അഥവാ 10,000 പേര്‍ക്ക് ഈ സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കും.

ഒരു കുടുംബത്തില്‍ നിന്ന് പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്കേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം കവിയാന്‍ പാടില്ല. സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പഠനകാലയളവില്‍ മറ്റു സ്കോളര്‍ഷിപ്പുകളോ ധനസഹായമോ സ്വീകരിക്കാന്‍ പാടുള്ളതല്ല.

യോഗ്യതാ പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അതായത് ബിരുദ കോഴ്സിന് പ്രവേശനം നേടിയവരുടെ പ്ലസ് ടു/ തത്തുല്യ കോഴ്സിന് ലഭിച്ച മാര്‍ക്കും, ഡിപ്ലോമ കോഴ്സിന് പ്രവേശനം നേടിയവരുടെ SSLC/തത്തുല്യ കോഴ്സിന്റെ മാര്‍ക്കും അടിസ്ഥാനമാക്കും. യോഗ്യതാ പരീക്ഷാ വിജയത്തിനും കോഴ്സിന് പ്രവേശനം നേടിയതിനും ഇടയില്‍ രണ്ട് വര്‍ഷത്തിലധികം ഗ്യാപ് ഉണ്ടാകാന്‍ പാടില്ല.

സംവരണം: കേന്ദ്ര സര്‍ക്കാരിന്റെ സംവരണ വ്യവസ്ഥ അനുസരിച്ചായിരിക്കും അപേക്ഷകരുടെ തെരഞ്ഞെടുപ്പ്. സംവരണ കാറ്റഗറിയില്‍ യോഗ്യരായ അപേക്ഷകരുടെ അഭാവത്തില്‍, പ്രസ്തുത സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും.

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://scholarships.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *