“History is written by the victors,”
“The most effective way to destroy people is to deny and obliterate their own understanding of their history” – George Orwell
ചരിത്ര,രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രസംഭവങ്ങളെയും ചരിത്രനായകരെയും ഒഴിവാക്കാനുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) സമിതിയുടെ തീരുമാനത്തിനെതിരെ നിരവധി ചരിത്രകാരന്മാരും ചിന്തകരും മതേതരസമൂഹവും രംഗത്ത് വന്ന കാഴ്ച്ച നാം പത്രമാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നു. മുഗള്‍ സാമ്രാജ്യ ചരിത്രം, 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍, മൗലാനാ അബുല്‍ കലാം ആസാദിനെ പറ്റിയുള്ള പരാമര്‍ശം, ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനവും, നക്സലൈറ്റ് പ്രസ്ഥാന ചരിത്രം തുടങ്ങി ചരിത്രത്തിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും രാഷ്ട്രീയ താല്പര്യത്തോടെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുക എന്ന പുകമറ സൃഷ്ടിച്ചു കൊണ്ടാണ് രാഷ്ട്രീയതാല്പര്യത്തോടെ പാഠപുസ്തകങ്ങള്‍ മാറ്റം വരുത്തുന്നത്. ഈ പ്രവൃത്തിയെ അപലപിച്ചു കൊണ്ട് ഉപീന്ദര്‍ സിംഗ്, ഇര്‍ഫാന്‍ ഹബീബ്, റോമിലാ ഥാപ്പര്‍, മൃദുല മുഖര്‍ജി, ജയതി ഘോഷ്, അപൂര്‍വ്വാനന്ദ തുടങ്ങി ഇന്ത്യയിലെ അറിയപ്പെടുന്ന ഇരുന്നൂറോളം ചരിത്രകാരന്മാര്‍ രംഗത്ത് വന്നു. സ്കൂള്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ചരിത്രകാരന്മാരോടും സാമൂഹ്യ ശാസ്ത്രജ്ഞന്മാരോടും അഭിപ്രായം ചോദിക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് പാഠഭാഗങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അടുത്തിടെ NCERT പാഠപുസ്തകങ്ങളില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍ ചുവടെകൊടുക്കുന്നു.
ആര്‍.എസ്.എസ് നിരോധനം
പന്ത്രണ്ടാം ക്ലാസിലെ Politics in India Since Independence പുസ്തകത്തിലെ പന്ത്രണ്ടാം പേജിലെ അവസാന ഖണ്ഡിക ഇങ്ങനെയായിരുന്നു:
“Gandhiji’s death had an almost magical effect on the communal situation in the country. Partition-related anger and violence suddenly subsided. The Government of India cracked down on organisations that were spreading communal hatred. Organisations like the Rashtriya Swayamsewak Sangh were banned for some time. Communal politics began to lose its appeal.”
Page 12, Politics in India Since Independence (as of 2022)
എന്നാല്‍ പരിഷ്കരിച്ച പതിപ്പില്‍ 1948ലെ ഗാന്ധിവധത്തിന് ശേഷം സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്‍.എസിനെ നിരോധിച്ചതിനെപ്പറ്റി യാതൊരു പ്രസ്താവനയുമില്ല. മാത്രമല്ല, ഇതേ പേജില്‍ നിന്ന് തന്നെ ഒഴിവാക്കിയ മറ്റൊരു ഭാഗം ഇങ്ങനെയാണ്
“He, (implying Gandhi) was particularly disliked by those who wanted Hindus to take revenge or who wanted India to become a country for the Hindus, just as Pakistan was for Muslims. They accused Gandhiji of acting in the interests of the Muslims and Pakistan. Gandhiji thought that these people were misguided. He was convinced that any attempt to make India into a country only for the Hindus would destroy India. His steadfast pursuit of Hindu-Muslim unity provoked Hindu extremists so much that they made several attempts to assassinate Gandhiji.”
Page 12, Politics in India Since Independence (as of 2022)
ഗോഡ്സെ
മാഹാത്മാ ഗാന്ധിയെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്ന ഗോഡ്സെയെപ്പറ്റിയുള്ള പരാമര്‍ശങ്ങളും പുതിയ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12ആം ക്ലാസിലെ ചരിത്ര പുസ്തകമായ Themes In Indian History Part III ലെ 366ആം പേജിലെ പരിഷ്കരിക്കുന്നതിന് മുമ്പത്തെ ഖണ്ഡിക ഇങ്ങനെയായിരുന്നു
“At his daily prayer meeting on the evening of 30 January, Gandhiji was shot dead by a young man. The assassin, who surrendered afterwards, was a Brahmin from Pune named Nathuram Godse, the editor of an extremist Hindu newspaper who had denounced Gandhiji as ‘an appeaser of Muslims’.”
Page 366, Themes In Indian History Part III (as of 2022)
മേല്‍പ്പറഞ്ഞ ഖണ്ഡികയിലെ ഗോഡ്സെയെപ്പറ്റിയുള്ള “പൂനെയില്‍ നിന്നുള്ള ഒരു ബ്രാഹ്മണനായിരുന്നു ”, “തീവ്ര ഹിന്ദുത്വ പത്രത്തിന്റെ പത്രാധിപരാണ് ”, ഗാന്ധിയെ “മുസ്ലിംകളെ പ്രീതിപ്പെടുത്തുന്നവന്‍” എന്ന് ആക്ഷേപിച്ചിരുന്നു എന്നീ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. പരിഷ്കരിച്ച ഭാഗം ഇങ്ങനെയാണ്
“At his daily prayer meeting on the evening of 30 January, Gandhiji was shot dead by a young man. The assassin, who surrendered afterwards, was Nathuram Godse.”
Page 366, Themes In Indian History Part III (2023)
ഗൂജറാത്ത് കലാപം
പതിനൊന്നാം ക്ലാസിലെ സോഷ്യോളജി പുസ്തകത്തിലെ ‘Understanding Society’ എന്ന പാഠത്തില്‍ എങ്ങനെയാണ് കുലം, ഗോത്രം, ജാതി, മതം എന്നിവ ലോകത്തെ ജനവാസകേന്ദ്രങ്ങളെ വിവിധ വിഭാഗങ്ങളായി വേര്‍തിരിക്കുന്നത് എന്ന് വിശദീകരിക്കുന്ന ഭാഗത്താണ് ഉദാഹരണമായി 2002ലെ ഗുജറാത്ത് കലാപം സൂചിപ്പിച്ചിരുന്നത്. ഒഴിവാക്കിയ ഭാഗം ഇങ്ങനെ വായിക്കാം
“For example, in India, communal tensions between religious communities, most commonly Hindus and Muslims, results in the conversion of mixed neighbourhoods into single-community ones. This in turn gives a specific spatial pattern to communal violence whenever it erupts, which again furthers the ‘ghettoisation’ process. This has happened in many cities in India, most recently in Gujarat following the riots of 2002,”
Pages 43-45, Understanding Society (as of 2022)
12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ “Politics in India Since Independence” എന്ന പാഠത്തില്‍ രണ്ട് പേജിലായി കൊണ്ട് ഗുജറാത്ത് കലാപത്തെ പ്രതിപാദിക്കുന്ന ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടായിരുന്നു ആദ്യ പേജില്‍.
“Instances, like in Gujarat, alert us to the dangers involved in using religious sentiments for political purposes. This poses a threat to democratic politics,”
മുകളില്‍ പറഞ്ഞ രണ്ട് ഖണ്ഡികകളും ഒഴിവാക്കിയതോടെ 2002ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ഒരു സൂചന പോലും സ്ക്കൂള്‍ പാഠപുസ്തകങ്ങളില്‍ അവശേഷിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയേണ്ടതുണ്ട്. ഭാവിയില്‍ ഇതൊരു കാല്പനിക കഥ മാത്രമാക്കി മാറ്റാനും സംഘ്പരിവാര്‍ ശ്രമിക്കാതിരിക്കില്ല.
ജമ്മു കശ്മീര്‍
ഇന്ത്യയിലേക്കുള്ള ജമ്മു കശ്മീരിന്റെ ഉപാധികളോടെയുള്ള കൂട്ടിച്ചേര്‍ക്കലിനെ പറ്റിയുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളിലെ പരാമര്‍ശങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ ‘The Philosophy of the Constitution’ എന്ന പത്താം അധ്യായത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗം ഇങ്ങനെ വായിക്കാം:
“For example, the accession of Jammu and Kashmir to the Indian union was based on a commitment to safeguarding its autonomy under Article 370 of the Constitution.”
മുഗള്‍ സാമ്രാജ്യം
മുഗള്‍ ചരിത്രത്തെപ്പറ്റി വിവിധ ക്ലാസുകളിലെ NCERT പാഠപുസ്തകങ്ങളിലുണ്ടായിരുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഏഴാം ക്ലാസിലെ Our Pasts – II പാഠത്തില്‍ മുഗള്‍ രാജാക്കന്മാരായിരുന്ന ഹുമയൂണ്‍, ഷാജഹാന്‍, അക്ബര്‍, ജഹാംഗീര്‍, ഔറംഗസീബ് എന്നിവരുടെ ഭരണനേട്ടങ്ങളെപ്പറ്റി വിശദീകരിക്കുന്ന പട്ടിക ഒഴിവാക്കി. മുഗള്‍ സാമ്രാജ്യത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരിയായ ഔറംഗസേബിനെ പറ്റിയുള്ള എട്ടാം തരത്തിലുള്ള പാഠഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായും മുഗള്‍ ചരിത്രം മാത്രം വിവരിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ ‘Theme 9- Kings and Chronicles, the Mughal Courts’ എന്ന പാഠം പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
മൗലാനാ അബുല്‍ കലാം ആസാദ്
പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകമായ Indian Constitution at Work ലെ ഒന്നാം അധ്യായമായ “Constitution — Why and How?” (Page 18) ലെ പരിഷ്കരണത്തിന് മുമ്പുള്ള ഖണ്ഡിക ഇങ്ങനെയായിരുന്നു:
“The Constituent Assembly had eight major Committees on different subjects. Usually, Jawaharlal Nehru, Rajendra Prasad, Sardar Patel, Maulana Azad or Ambedkar chaired these Committees. Indian Constitution at Work (as of 2022)
2023ല്‍ പാഠപുസ്തകം പരിഷ്കരിച്ചപ്പോള്‍ ഈ ഖണ്ഡികയില്‍ നിന്ന് മൗലാനാ അബുല്‍ കലാം ആസാദിന്റെ പേര് മാത്രം ഒഴിവാക്കി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്, സ്വാതന്ത്ര്യസമരകാലത്ത് എറ്റവും കൂടുതല്‍ കാലം INC പ്രസിഡന്റായ വ്യക്തി തുടങ്ങി ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ നിരവധി സംഭാവനകള്‍ നല്‍കിയ ആസാദ് എന്ന ചരിത്രപുരുഷന്റെ പേര് പാഠപുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയത് നീതീകരിക്കാനാവില്ല.
മുകളില്‍ പ്രതിപാദിച്ച പരിഷ്കാരങ്ങള്‍ മാത്രമല്ല, വേറെയും മാറ്റങ്ങള്‍ സ്ക്കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയിട്ടുണ്ട്. അടിയന്തിരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദളിത് എഴുത്തുകാരനായ ഓംപ്രകാശ് വാല്‍മീകിയെപ്പറ്റിയുള്ള 7,8 ക്ലാസുകളിലെ പരാമര്‍ശങ്ങള്‍, ആറാം ക്ലാസിലെ ചരിത്രപുസ്തകത്തിലെ ‘Kingdom, Kings & Early Republic’ പാഠഭാഗത്തെ ജാതിവ്യവസ്ഥയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍, പന്ത്രണ്ടാം ക്ലാസിലെ ‘The Story of Indian Democracy’, ‘Social Movements’, ‘Patterns of Social Inequality’ എന്നീ ഭാഗങ്ങളും ഒഴിവാക്കി.
ചരിത്രം തിരുത്തുക / ചരിത്രപുസ്തകങ്ങളില്‍ മാറ്റം വരുത്തുക എന്നത് ഫാസിസ്റ്റ് ശക്തികള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ വളരെ എളുപ്പത്തില്‍ നടപ്പിലാക്കുവാന്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. ഇത്തരം ചേഷ്ടകള്‍ ഇന്ത്യയെ പോലെ ഒരു മതേതരസമൂഹത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചെറുതൊന്നുമല്ല. അതുകൊണ്ടുതന്നെ ഇത്തരം ചരിത്ര അപനിര്‍മിതിക്കെതിരെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്.