ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി.എം ശ്രീയിൽ പങ്കാളികളാകാൻ സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയാണ് ഡൽഹിയിൽ കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചത്.
ഇതോടെ സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രം തടഞ്ഞുവെച്ച 1500 കോടിയോളം രൂപ ലഭിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
കരാർ ഒപ്പിട്ടതോടെ സംസ്ഥാനത്തെ നൂറ്റമ്പതോളം സ്കൂളുകൾ പിഎം ശ്രീയായി മാറും. ഇവിടങ്ങളിൽ ദേശീയ വിദ്യാഭ്യാസനയമനുസരിച്ചുള്ള പാഠ്യപദ്ധതി പിന്തുടരാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സമ്മതമേക്കുന്നത്.
രാഷ്ട്രീയമായും നയപരമായും ഒരിക്കലും ഒരു ഇടതുപക്ഷ സർക്കാരിന് അംഗീകരിക്കാൻ കഴിയാത്ത ഇത്താരമൊരുപദ്ധതിയിൽ സ്വന്തം മുന്നണിയിലെ കക്ഷികളെപ്പോലും കേൾക്കാൻ തയാറാവാതെ തിടുക്കത്തിൽ ഈ പദ്ധതിയിൽ ഒപ്പുവെക്കുന്നുവെന്നത് സംശയകരമാണ്.1500 കോടി രൂപയുടെ തൊലിപ്പുറത്തെ ന്യായം പറഞ്ഞാണ് സർക്കാർ ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.2ലക്ഷം കോടി വാർഷിക ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനത്തിന് എന്ത് 1500 കോടി….!!
ഫണ്ട് തടഞ്ഞുവെന്നത് തികച്ചും സാങ്കേതികമായ പ്രശ്നമാണ്.നിയമത്തിന്റെ വഴിതേടുകയാണ് ശരിയായ രീതി.ഇങ്ങനെയൊരു പ്രശ്നം പരിഹരിക്കുന്നതിന് നയനിലപാടുകളിൽ വെള്ളം ചേർക്കാൻ മുതിരുന്നത് പരിഹാസ്യമെന്നേ പറയാവൂ.

1500 കോടി വാങ്ങുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിൽ RSS അജണ്ടകൾ നടപ്പിലാക്കാമെന്നാണ് സംസ്ഥാനം ഒപ്പുവെക്കാൻ പോകുന്നത്. ഈ അപകടം മനസ്സിലാക്കിയവരാണ് കൂട്ടത്തിലുള്ള സിപിഐ.
പൊതു വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് ആശയ പ്രചാരണത്തിനുള്ള മാർഗമാക്കി മാറ്റാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അത്യന്തം അപകടകരവും ഭീരുത്വപരവുമാണ്.ആർ. എസ്.എസ് വിധേയത്വം അവസാനിപ്പിച്ച് പി.എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുകയാണ് വേണ്ടത്.
എൻ.ഇ.പിക്കെതിരെ ഒരുഘട്ടത്തിൽ വലിയ വായയിൽ പ്രസംഗിച്ചു നടന്നവർ ഇപ്പോൾ നടിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരമാണ്.
പി.എം. ശ്രീ പദ്ധതി ഇപ്പോൾ പറയുന്ന പ്രകാരം നയപരമായ പ്രശ്നങ്ങളൊന്നുമില്ലാത്ത കേവലം സാമ്പത്തിക ഇടപാടിന്റെ പ്രശ്നം മാത്രമുള്ള പദ്ധതിയാണെങ്കിൽ എന്തുകൊണ്ട് രണ്ടുവർഷം മുന്നേ ഈ പദ്ധതിയുടെ ഭാഗമായില്ലാ എന്ന ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത സർക്കാരിനുണ്ട്