“പരസ്പരം പെരുമ നടിക്കുക..
കുത്തുവാക്ക് പറയുക..
അവഹേളിക്കുക…
ഇവർക്കൊക്കെ നാശം
ഇവർക്കൊക്കെ നാശം…!”
വേദഗ്രന്ഥം പഠിപ്പിച്ചീ കാര്യങ്ങൾ ..
മനസിലാക്കിയവർ കുറച്ചുപേർ…
നെഞ്ചോട് ചേർത്തവർ അതിലും കുറച്ച് …
കാണാത്ത കാഴ്ചകൾ
അറിയാത്ത കാര്യങ്ങൾ
എല്ലാം നാവിലൂടെ പുറം തള്ളി…
കേട്ടവർ കേട്ടവർ പലനിലക്കും
അറിയാത്തവർ പലനിലക്കും
കാര്യങ്ങൾ മനസിലാക്കി….
ചിന്തകൾ മാറിയതും
ആരെയോ കാണിക്കാൻ നടന്നതും…
അവരൊക്കെ കൂടെ ഇല്ലാത്ത ആ ദിനം..
ആ വേളയിൽ ഞാൻ ഓർക്കും..
എന്തിനു ഞാൻ ചെയ്തു..
എന്തിനു ഞാൻ പറഞ്ഞു…
എല്ലാം അറിയുന്നവൻ എല്ലാം കാണുന്നവൻ
ഞാൻ പറഞ്ഞതും ഞാൻ ചെയ്തതും
കണ്ടിരുന്നല്ലോ…..
ദുഃഖത്താൽ കണ്ണുകൾ താഴ്ന്നുപോകുമേ
ആ വേളയിൽ…
കൂടെ ആരും ഇല്ലാതെ പോകുമേ ആ നിമിഷം…
ഓർക്കുക ഓർത്തു പറയുക..
ഓർത്താൽ ഓർമയിൽ അലയടിക്കും
എന്താണ് എൻ ലക്ഷ്യമെന്ന്….
എന്താണ് എൻ ലക്ഷ്യമെന്ന്….