അനേകായിരം അർത്ഥങ്ങളുറങ്ങുന്ന രണ്ടക്ഷരങ്ങൾ…
ആണൊരുത്തന്റെ വാരിയെല്ലിൽ നിന്ന് അവന്റെ തന്നെ നട്ടെല്ലായവൾ!
ദുനിയാവിലെ ഓരോ പിറവിക്കും മുലപ്പാല് ചൊരിഞ്ഞമ്മയായവൾ…
ഭൂമി കാണിച്ച രണ്ടു മനുഷ്യർക്ക് സ്വർഗ്ഗ വാതിൽ തുറന്നിട്ട് മകളായവൾ.
സ്വയമേ ഉരുകി ഒലിച്ചും പ്രപഞ്ചമാകെ നൂറ് (വെളിച്ചം)പാകുന്നവൾ.
നൂറായിരം മുഖങ്ങളുള്ള ഒരൊറ്റ മനുഷ്യനാണവൾ,
ചിരിക്കാനും ചിരിപടർത്താനും, കരയാനും, കരച്ചിലകറ്റാനും, കണ്ണായും, കയ്യായും കൂടെയുള്ളവൾ
ഒടുവിലോ, “അവളോ പെണ്ണല്ലേ”! എന്താക്കാനാ….
പുരുഷ ധാർഷ്ട്യത്തിൻ്റെ പൊള്ളുന്ന മറുപടികളിൽ പത്തിമടക്കുവാനും പെണ്ണ്!
This poem is a powerful and evocative tribute to womanhood, capturing the multifaceted nature of a woman’s existence. It celebrates her roles as a mother, daughter, and nurturer while also highlighting the often-overlooked strength and resilience she possesses.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.