നാളെയെ നോക്കാതെ ഇന്നിൽ മയങ്ങി
ലഹരിയാൽ ജീവനെ കൊള്ളയടിച്ചു നീ,
ആർത്തൂ രസിച്ചു കൂട്ടുകാർ വഴിയേ
നല്ല തൻ ഭാവിയെ ആട്ടിയോടിച്ചു നീ,
പലരും അരുതെന്ന് ചൊല്ലി നിന്നോട്
നീയതു കേട്ടെന്ന മട്ടല്ല പലരോടും ,
പുറത്തേക്കൂതി ഒഴുക്കി നീ പുകയും
മെല്ലെ നിൻ ശ്വാസത്തെ മലിനമാക്കി.
വിളിച്ചു വരുത്തി നിന്നിലായ് അപകടം,
പലതായ പേരിൽ നിരത്തിലിറങ്ങുന്ന
ഓരോ ലഹരിയും നിൻ സ്വന്തമാക്കീ,
പെങ്ങളേതെന്നോ അമ്മയേതെന്നോ
അറിയാത്ത മട്ടിൽ നോക്കി നീ അവരെയും,
ആഘോഷമത്സര വേദിയില്ലെല്ലാം
നല്ലൊരു ജീവിതം കുടിച്ചു മുടിച്ചു,
കുടുംബത്തെയൊന്നാകെ നിശ്ചലമാക്കി,
നിനക്കോ അറിയാൻ കഴിഞ്ഞതുമില്ല
ഓരോ നേരത്തെ നിന്റെ ഈ വീഴ്ച
കുറ്റബോധം മെല്ലെ നിന്നിലായ് പൂത്തപ്പോൾ
ലഹരി നിൻ ജീവൻ പാടെ എടുത്തു,
ഇന്നിതാ നിന്നിൽ ഖേദമൂറുന്നൂ…
