പരോപകാരത്തിന്റെ പാത

321
1

“അനുകമ്പയും പരോപകരമായ പ്രവർത്തികളും മാത്രമേ നമ്മുടെയാകെയുള്ള ജീവിതത്തിൽ ആത്മാർഥമായ മാറ്റങ്ങൾ സൃഷ്ടിക്കാവുന്നതാണ്” – മഹാത്മാ ഗാന്ധി.

ഒരു മനുഷ്യൻ ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളെ ഇത്തരത്തിൽ നമുക്ക് വേർതിരിക്കാം – അത്യാവശ്യങ്ങൾ, ആവശ്യങ്ങൾ, അനാവശ്യങ്ങൾ. ഓരോ മനുഷ്യർക്കും ഇവയെല്ലാം ജീവിതരീതിയെയും ജീവിതശൈലിയെയും ജീവിതാനുഭവങ്ങളെയും കേന്ദ്രീകരിച്ചിരിക്കുന്നു. ഒരുവന്റെ അത്യാവശ്യം മറ്റൊരുവന്റെ ആവശ്യമാകുമ്പോൾ ഒരുവന്റെ ആവശ്യം മറ്റൊരു അനാവശ്യമാകുന്നു.

അടുപ്പില്ലാത്ത എൻറെ വീട്ടിൽ തേങ്ങ ചിരകിയതിനു ശേഷം ചിരട്ട അനാവശ്യമാകുമ്പോൾ, ഹോട്ടൽ ഉടമയായ എൻറെ അയൽവാസിക്ക് ആ ചിരട്ട ഒരു ആവശ്യമാകുന്നു. അതിഥികളെ പ്രതീക്ഷിച്ച് ഭക്ഷണം ഒരല്പം കൂടുതൽ പാകം ചെയ്ത എനിക്ക് അത് ഒരു ആവശ്യമാകുമ്പോൾ, പട്ടിണി കിടക്കുന്ന എൻറെ അയൽവാസിക്ക് അതൊരു അത്യാവശ്യം ആകുന്നു. എനിക്ക് ആവശ്യമില്ലാത്ത എന്നാൽ മറ്റൊരുവന് ആവശ്യമുള്ളതുമായ ഒന്ന് ദാനം ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല.

ജീവിതത്തിൽ പലപ്പോഴും നമ്മൾ ചെയ്യുന്ന വലിയ കാര്യങ്ങളല്ല. എന്നാൽ ചെറിയ കാര്യങ്ങളാണ് പലപ്പോഴും വഴിത്തിരിവാകുന്നത്. ഇതിനെപ്പറ്റി നമുക്ക് പഠിപ്പിച്ചു തരുന്ന ഒരു സിദ്ധാന്തമാണ് “Pareto Principle”. ഇത് പ്രകാരം ജീവിതത്തിലെ 80% ഫലങ്ങളും വരുന്നത് പ്രവർത്തിക്കുന്ന തുച്ഛമായ 20% കാര്യങ്ങളിൽ നിന്ന് മാത്രമാണ്.

ശീലങ്ങളിൽ വച്ച് നല്ല ശീലങ്ങൾ പലതുണ്ടെങ്കിലും ഏറ്റവും എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ പറ്റിയ ഒരു ശീലമാണ് പരോപകാരം എന്നത്. ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ പോലും ഉള്ള പല വസ്തുക്കളെയും ഒന്ന് ചിത്രീകരിച്ചു നോക്കൂ. അവയിൽ നിത്യോപയോഗ വസ്തുക്കൾ ഉണ്ട്, കാലക്രമേണ ഉപയോഗിക്കുന്ന വസ്തുക്കൾ ഉണ്ട്, എന്നാൽ ചില വസ്തുക്കൾ നമുക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കോ ഉപയോഗമില്ലാത്ത രൂപത്തിൽ ശൂന്യമായി കിടക്കുന്നവയാണ്. ഇവിടെയാണ് പരോപകാരത്തിന്റെ പ്രസക്തി ഉൽഭവിക്കുന്നത്. മറ്റൊരു കാര്യം എപ്പോഴും മനുഷ്യൻ ആഗ്രഹിക്കുന്നത് മറ്റുള്ളവരിൽ നിന്നും താൻ ഉദ്ദേശിക്കുന്ന കാര്യം തനിക്ക് ലഭിക്കുവാൻ വേണ്ടിയാണ്. എന്നാൽ ആ കാര്യം മറ്റുള്ളവർക്ക് നൽകാൻ അവൻ തയ്യാറുമല്ല. റോബോട്ട് കീയോസാക്കി എഴുതിയ “Rich Dad Poor Dad” എന്ന പുസ്തകത്തിൽ നമുക്ക് കാണാം, “Give and then you shall recieve, not recieve and then you shall give”. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ആശയം നമുക്ക് ലഭിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന എന്തൊരു കാര്യവുമാകട്ടെ അത് സ്നേഹമാകട്ടെ കാരുണ്യമാകട്ടെ സമ്പത്ത് ആകട്ടെ പരിഗണനയാകട്ടെ എന്തുമാവട്ടെ, അവയെല്ലാം മറ്റുള്ളവർക്ക് കൊടുക്കാൻ വേണ്ടി നമുക്ക് സാധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

One thought on “പരോപകാരത്തിന്റെ പാത