ഒറ്റപ്പെട്ട മനുഷ്യർ

330
2

ഒറ്റപെട്ടു കഴിയുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
ആരുടെയൊക്കെയോ ആരെല്ലമായി അവസാനം എല്ലാവരാലും വെറുത്തു ഇറങ്ങിപ്പോരേണ്ടി വന്ന മനുഷ്യർ.

നാട്ടിൽ ഒരു കാരണവർ ഉണ്ട്.
“സൈതാക്ക.”

മൂപ്പരെ ഞാൻ കൂടുതലും കാണൽ പള്ളികളിലും പീടികവരാന്തകളിലുമാണ്. ഇടക്കൊക്കെ സുബ്ഹിക്ക് ശേഷം നടക്കാനിറങ്ങുമ്പോ എന്റെ കൂടെ ഉണ്ടാകലുണ്ട്. അങ്ങനെയാണെനിക് പരിചയം.

നടത്തത്തിന് ഇടയിൽ പലപ്പോഴും പഴയ നാട്ടുവർത്താനങ്ങൾ ആയിരിക്കും മൂപ്പര് പറയുക.

ഒരിക്കൽ എന്നോട് പറഞ്ഞു. ” തുലാം മാസം കഴിയാനായി. പാടത്തും പറമ്പിലുമൊക്കെ തോട്ടകൃഷി നടാൻ സമയം ആയിരിക്കുന്നു ” മൂപ്പരുടെ വർത്താനത്തിൽ ഒരു പഴയ കൃഷിക്കാരനായ സൈതാകയെ ഞാൻ മനസ്സിൽ കണ്ടു. കാഴ്ച്ചകൾക്കൊയും മങ്ങലേറ്റിരുന്നെകിലും മൂപ്പരെ ഓർമ്മൾക്കൊട്ടും മങ്ങലേറ്റിരുന്നില്ല.

അങ്ങനെയിരിക്കെ അവിചാരിതമായി ഒരു ദിവസം ഞാൻ ചോദിച്ചു.

” അല്ല സൈതാക്ക ഇങ്ങൾക് പോരേം, കുടുബോ ഒക്കെ ഉണ്ടല്ലോ ന്നിട്ടും ഇങ്ങൾ എന്താ ഇവിടെ ഒതുങ്ങികൂടി ജീവിക്കുന്നെ. ” അല്പം ഒന്ന് കാത്ത് നിന്നിട്ട് ആണേലും മൂപര് മറുപടി പറഞ്ഞു.

“ഞമ്മളെ ഇഷ്ടള്ളോരേ എടേലു അല്ലേ ഞമ്മക്കും ജീവിക്കാൻ ഇഷ്ട്ടുള്ളു. ഇൻക് ഇവിടെയാ ഇഷ്ടം. പൊരക്കാർക് ഒക്കെ ഞാൻ ഇപ്പൊ ഒരു ബാധ്യതയാണ്.
ഇരുപത് വർഷത്തോളം ഞാൻ പ്രവാസജീവിതം നയിച്ചതാണ്. ഇക്കാലമത്രയും എന്റെ പ്രിയപെട്ടവർക് വേണ്ടി ജീവിച്ചു. എന്നാൽ പ്രവാസജീവിതം അവസാനിപ്പിച്ചുള്ള എന്റെ അവസാന തിരിച്ചുവരവിൽ ആയിരുന്നു ഞാൻ അറിഞ്ഞത്. അവർക്ക് ഒക്കെയും ഞാൻ ഒരു പണചരക്ക് മാത്രമായിരുന്നെന്ന്. “

പിന്നെ കൂടുതൽ ഒന്നും സൈതാക്ക പറഞ്ഞില്ല. അതിൽ നിന്ന് തന്നെ ഞാൻ എല്ലാം മനസിലാക്കി.

സൈതാകയെ പോലെ നിഷ്കളങ്കരായ എത്ര വൃദ്ധർ ഉണ്ട് നമുക്ക് ചുറ്റും. ഒരുപക്ഷെ ഇന്നത്തെ സമൂഹം മരണത്തെക്കാളേറെ ഭയപ്പെടുന്നത് വാർധക്യത്തെയായിരിക്കും. പണ്ടത്തെ കാലത്തെ അപേക്ഷിച്ചു ഇന്ന് സമൂഹം അവരോട് കാണിക്കുന്ന അവഗണനയാണ് ഇതിന് കാരണം. ജീവിത സായ്‌ഹാനത്തിൽ ആർക്കും വേണ്ടാത്ത ഒന്നിനും കൊള്ളാത്തവരൊക്കെയും ഒരിക്കൽ സ്വന്തവീടിനും കുടുമ്പത്തിനും കരുത്തായവർ ആയിരുന്നു.

പലപ്പോഴും നമ്മളും നാളെ വാർധക്യത്തെ അഭിമുഖീകരിക്കേണ്ടവർ ആണെന്ന സത്യം നാം മനസിലാക്കാതെ പോകുന്നു. മുമ്പ് നരബാധിച്ചവർക് ഒക്കെയും വലിയ പരിഗണന കിട്ടിയിരുന്നു. ആൾക്കൂട്ടം അവരെ കാണുമ്പോൾ എഴുന്നേറ്റ് നിന്നും അവരുടെ ഉപദേശങ്ങൾക് വലിയ പ്രാധാന്യവും നല്കിയും പരിഗണിച്ചു. ഇന്നാവട്ടെ യാതൊരു പരിഗണനയുമില്ലാതായി.
തലയിൽ ഒരു പിടിനര വരുമ്പോഴേക്ക് അതിൽ എന്തോ ജാള്യത കണ്ട് കൃതിമയുവത്യം നിലനിർത്തുന്ന സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “ഒറ്റപ്പെട്ട മനുഷ്യർ

  1. വളരെ നന്നായിട്ടുണ്ട്. വളരെ പ്രെസക്തി ഏറിയ സ്റ്റോറി ?