തുള്ളുന്ന മീനിനും
തുള്ളി ക്കളിക്കുന്ന
കുട്ടിക്കും എന്തു ചന്തം
കണ്ടുനിൽക്കും തോറും
മനസ്സിനെ പിടിച്ചുലയ്ക്കുന്ന
കുട്ടികളേ… നിങ്ങൾക്കെന്തു ചന്തം
മനസ്സിൽ ഓർമ്മകൾ നൃത്തം വെച്ചു
എന്നോ മാഞ്ഞുപോയ
എൻ്റെ ബാല്യമേ…
ഈ പിഞ്ചോമനകൾ എൻ ബാല്യത്താളുകൾ പിറകോട്ട് മറിച്ചിടുന്നു…
തിരികെ തരൂ എൻ സുന്ദര നിമിഷങ്ങളെ
എൻറെ നഷ്ട വസന്തമെ തിരികെ തരൂ.