രാജ്യതലസ്ഥാനത്ത് നിന്നും ഏമാന്മാർ വരയ്ക്കുന്ന അതിരുകൾ
കൊണ്ട് വേർതിരിക്കപ്പെട്ട രണ്ടു ഭൂമികൾ.
അതിനപ്പുറവും ഇപ്പുറവും നിന്ന് ഒരേ ആകാശത്തേക്ക്
നോക്കുന്ന രണ്ടു മനുഷ്യർ.
ഒരു ഭൂമിയിൽ നിന്ന് മറ്റേ ഭൂമിയിലേക്ക് പക്ഷികൾ ചിറകടിച്ച്
രാവിലെ തന്നെ പറന്നുയരുന്നു .
സന്ധ്യാസമയത്ത് അന്നവുമായി തിരികെയെത്തുന്നു,
അതിരുകൾ ഭേദിക്കാതെ.
ഒട്ടിയ വയറുമായി കുഞ്ഞു വിശന്നു കരയുമ്പോഴും
രണ്ടിൽ ഒരുവൻ പറഞ്ഞുകൊണ്ടേയിരുന്നു,
എരിയുന്ന വയറല്ല പൗരത്വമാണ് വലുത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് അപ്പുറത്തെ ഭൂമിയിൽ നിന്നും
ഒരു കഷ്ണം റൊട്ടി കമ്പിവേലിക്ക് മുകളിലൂടെ എറിഞ്ഞു കൊടുത്തു.
റൊട്ടിയിൽ ജവാന്മാർ വെടിവെച്ച് തുളയിട്ടു.
കരിഞ്ഞ റൊട്ടി അതിർത്തിയിലെ കമ്പി വേലിയിൽ കുടുങ്ങിക്കിടന്നു. പക്ഷികൾ റൊട്ടിയെ ലക്ഷ്യം വെച്ച് പറന്നിറങ്ങി,
അതിർത്തികളില്ലാത്ത ആകാശത്തുനിന്നും
(The author is a practicing lawyer at the district and sessions court Calicut and an occasional writer in various publications)
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.