ഓളങ്ങൾ

158

ഒന്നിച്ചൊരു ചതുരമിൽ കാണുകിൽ
ഉള്ളിലൊരു വിഷാദം കളിയാടുന്നു
പോവുകിൽ മനം തെന്നലിൽ ചേരുന്നു
കഠിനമൊരു തെല്ലും സഹിച്ചിടാതെ
കായലിന് തീരത്തണയാൻ വന്നതോ
പകരമില്ലൊരു കാറ്റിനും നൽകുവാൻ
അവർ തന്ന സുഖന്ധം പരത്തുവാൻ
അശ്രു പൊഴിച്ചിടുമീ കാള സന്ധ്യയിൽ
പുലരിക്കൊരു കീർത്തനം മൂളുന്നു
പുലരാൻ കാത്തിടും കൂവും കോഴിയും
ഇനിയുമീ പകലും നീങ്ങിടേണം തീരുവാൻ
കവിൾ തുടുത്ത രാവാരു കാണാൻ
നിലാവിൽ താരകം മിഴി തുറക്കും
അമ്പിളിത്തിളക്കം നെറ്റിയിൽ വെട്ടം ചാർത്തും
പോയിമറഞ്ഞ രാപക്കലുകൾ
കൊത്തിവെച്ച കാൽപാടുകൾ
കാലം ഓർമ്മകളെ തേടുന്നു
തിര കരയേയും