കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്

657
0

കേരള ഹൈക്കോടതിയിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 2. നിലവില്‍ 34 ഒഴിവുണ്ട് (റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതിന് മുമ്പ് ഒഴിവുകളുണ്ടാകുന്ന പോസ്റ്റിലേക്കും ഈ റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും നിയമനം ഉണ്ടാകുക).

വിദ്യാഭ്യാസ യോഗ്യത: SSLC. ബിരുദമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

പ്രായപരിധി: 02/01/1988 നും 01/01/2006 നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകളുണ്ട്.

തെരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും (100 മാര്‍ക്ക്, 75 മിനിറ്റ്). ജനറല്‍ നോളജ് & കറന്റ് അഫയേഴ്സ് (50 മാര്‍ക്ക്), ന്യൂമറിക്കല്‍ എബിലിറ്റി (20 മാര്‍ക്ക്), മെന്റല്‍ എബിലിറ്റി (15 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (15 മാര്‍ക്ക്) എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടാവും.

അപേക്ഷാ ഫീ: 500/- . എസ്.സി/എസ്.ടി, തൊഴില്‍രഹിതരായ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീ ഇല്ല

അപേക്ഷ സമര്‍പ്പിക്കാന്‍: https://hckrecruitment.keralacourts.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *