ഒടുങ്ങിടും വരെ ഒരുങ്ങിടാം
ഒടുക്കം തിളക്കമാക്കാൻ തുനിഞ്ഞിടാം
ഒടുങ്ങാത്ത ഭ്രമം തുരത്തിടാം
ഒടുക്കമുണ്ടെന്ന് ഗ്രഹിച്ചിടാം
ഒടുവിലായ് ചെയ്തിടാൻ നിനച്ചവർ
ഒടുങ്ങിയമർന്ന് കിടന്നിടും മണ്ണതിൽ
ഒടുങ്ങിടുമെന്നത് നിശ്ചയം
ഒടുക്കത്തെ തുണിയിൽ പൊതിഞ്ഞിടും
ഒടുങ്ങിയടങ്ങി യാത്രയായിടും
ഒടുവിലെൻ ചാരത്തണഞ്ഞിടും
ഒടുവിലായ് ചെയ്‌തതൊക്കെയും
ഒടുക്കം ഒരുമയിൽ പോയിടാം
ഒടുങ്ങി റയ്യാനിൽ ചേർന്നിടാം