നുറുങ്ങുകൾ

200
1

മരണം പരിഹാരമാകുന്നിടമുണ്ട്
ഓർമ്മകൾ ചിലന്തിവല കെട്ടികിടപ്പുണ്ട്
മൗനം വിഷാദത്താൽ വിങ്ങുന്നുണ്ട്
സ്വാർഥത നുരച്ച് പതക്കുന്നുണ്ട്
വഴിയോരത്ത് ക്രൂരതയുടെ കണ്ണുകളുണ്ട്
വേദനയുടെ മുറിവിൽ സ്നേഹസ്പർശനമുണ്ടായിട്ടുണ്ട്
നിലാവിൽ പാതി മുറിഞ്ഞൊരു പാതയുണ്ട്
ഞെട്ടറ്റ് വീണ ഇലകൾക്ക് മണ്ണിൻ കാവലുണ്ട്
ചിന്തകൾ കാടുകയറി മറിയുന്നുണ്ട്
പൂവിതളിൽ ഒളിച്ചിരിക്കും മഴത്തുള്ളിപോൽ ചന്തമുണ്ട്
കുളിർക്കാറ്റിൽ മങ്ങിയ കാഴ്ചകൾ തെളിയാറുണ്ട്
രാവുദിക്കും ചന്ദ്രോദയത്തിൽ കഥകൾ ചൊല്ലാറുണ്ട്
ഓർമ്മച്ചിപ്പിയിൽ ഒളിച്ചിരിക്കും നിമിഷങ്ങളുണ്ട്
പ്രതീക്ഷയുടെ കിരണങ്ങൾ തലോടുന്ന കാലമുണ്ട്
ക്ഷമയിൽ ചാലിച്ച കാത്തിരിപ്പ് പ്രതീക്ഷയേകുന്നുണ്ട്
സ്നേഹച്ചിരി തെളിയുന്ന കാലം വരാനുണ്ട്
നേർന്നിടാം പുൽകിടാം ഓർത്തിടാം കാത്തിടാം

Leave a Reply

Your email address will not be published. Required fields are marked *

One thought on “നുറുങ്ങുകൾ

  1. Nice poem ❤